NEWS
വികസിത കൊച്ചി ബിജെപി അഭിപ്രായങ്ങൾ തേടുന്നു. അഭിപ്രായ ബോക്സ് ഉദ്ഘാടനം കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ
30/10/2025 06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി- തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി കൊച്ചിയുടെ വികസനത്തെ കുറിച്ചു പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുന്നു.നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വികസിത കൊച്ചി- നിങ്ങളുടെ അഭിപ്രായം - എന്ന രേഖപ്പെടുത്തിയ ബോക്സുകൾ സ്ഥാപിക്കും.
പള്ളിമുക്ക് ബിജെപി ഓഫീസിനു മുന്നിൽ സ്ഥാപിക്കുന്ന അഭിപ്രായബോക്സ് ഇന്ന് ( ഒക്ടോ 31 വെള്ളി ) ഉച്ച കഴിഞ്ഞ് 3 മണിക്ക് കേന്ദ്ര ന്യൂനപക്ഷ കാര്യ- ഫിഷറീസ് - ക്ഷീര - മൃഗസംരക്ഷണ വകുപ്പു സഹമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.
കൊച്ചിയുടെ വികസനത്തിനാവശ്യമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ ബോക്സിൽ നിക്ഷേപിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








