03:02am 10 September 2026
NEWS
ചെങ്ങന്നൂരിൽ 25 ന് ഭക്തജന സംഗമം നടത്തുമെന്ന് ബി.ജെ.പി
23/02/2026  08:50 PM IST
nila
ചെങ്ങന്നൂരിൽ 25 ന് ഭക്തജന സംഗമം നടത്തുമെന്ന് ബി.ജെ.പി

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ 25 ന് ഭക്തജന സംഗമം നടത്തുമെന്ന് ബി.ജെ.പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശബിരി മല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് വിചാ രണ കോതിയിൽ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ  തന്ത്രി കണ്ഠരര് രാജിവരെ സി പി ഐ  എംഅധിക്ഷേപിക്കാനുള്ള ശ്രമം അപലപനീയമാണ്. സിപി ഐ
 എം സംസ്ഥാന സെകട്ടറി  കണ്ഠരര്
രാജീവരരെ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത് കൊള്ളക്കാരുടെ പട്ടികയിൽ പെടുന്ന ആളാണ് എന്നാണ്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയെ അംഗീകരിക്കില്ല എന്ന സിപിഎമ്മിന്റെ സ്ഥിരം ശൈലിയുടെ പ്രതിഫലനമാണ് എന്ന്  ബി ജെ പി ജില്ലാ പ്രസിഡണ്ട്
സന്ദീപ് വചസ്പതി  പറഞ്ഞു. കോടതി അദ്ദേഹത്തിനെതിരെ തെളിവുകൾ ഇല്ല എന്ന് പറഞ്ഞതോടുകൂടി തന്ത്രിയെ വേട്ടയാടുകയാണ് കുടുക്കുകയാണ് എന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും രംഗത്ത് വരികയാണ്. ഇത് ഭക്തരുടെ കണ്ണിൽ പൊടിയിടാനാണ് എന്നും, ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ചോണ്ട് പോയത് ഇടത് വലത് മുന്നണികളായ കുറുവാ സംഘമാണ്. ഇതിനെതിരെ 24 ന് മുഖ്യമന്ത്രിയുടെ വീടിനു മുൻപിൽ അയ്യപ്പ ജോതി തെളിയിക്കുമെന്നും,  ചെങ്ങന്നൂരിൽ 25 ന്  ഭക്തജന സംഘമം നടത്തുമെന്നും വചസ്പതി
പറഞ്ഞു. സംഗമത്തിൽ ബി ജെ പിയുടെ കേന്ദ്ര സംസ്ഥാന നേതാക്കൾ പങ്കെടുക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img