
പുലിയൂർ: കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പുലിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലിയൂർ ഗ്രാമപഞ്ചായത്തിന് മുൻപിൽ കൂട്ട ധർണ്ണ നടത്തി.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി കെ വിജയൻ അധ്യക്ഷത വഹിച്ചു.
ബിജെപി ആലപ്പുഴ ജില്ല സെക്രട്ടറി ഡി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിൽ കുടിവെള്ളക്ഷാമം അതി രൂക്ഷമാണ് തോടുകളും ജലാശയങ്ങളും ഒക്കെ വറ്റി വരണ്ട് കിണറുകളിൽ പോലും വെള്ളം ഇല്ലാതാവുന്നു.ഉള്ള വെള്ളമാണെങ്കിൽ
കലങ്ങിയതും. ജനങ്ങൾ കാശ് കൊടുത്ത് കുടിവെള്ളം വാങ്ങിക്കേണ്ട ഗതികേടിലായി എന്നുമാത്രമല്ല കുപ്പി വെള്ളം വാങ്ങിച്ച് കുളിക്കേണ്ട ഗതികേടിൽ കൂടിയാണ്.കൃഷിക്കാരും വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. വർഷാവർഷം ഈ ദുരവസ്ഥ കൂടിക്കൂടി വരികയാണ്.പഞ്ചായത്ത് മാറിമാറി ഭരിച്ചു കൊണ്ടിരിക്കുന്ന എൽഡിഎഫും,യുഡിഎഫും
അന്ധമായ രാഷ്ട്രീയ വിരോധത്താൽ എല്ലാവർക്കും കുടിവെള്ളം എന്ന കേന്ദ്ര പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതി അട്ടിമറിച്ചുകൊണ്ട് അനങ്ങാപ്പാറ
നയമാണ് സ്വീകരിക്കുന്നത്.
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഇത് കണ്ടില്ല എന്ന് നടിക്കുവാൻ ബിജെപിക്ക് ആവില്ല എന്നു നേതാക്കൾ പറഞ്ഞു.
ധർണയെ
തുടർന്ന് പ്രസിഡന്റിനും,
സെക്രട്ടറിക്കും നിവേദനം സമർപ്പിക്കുകയും ചെയ്തു.വിഷയം ഉയർത്തി
കാണിച്ചുകൊണ്ട് ബിജെപി നടത്തുന്ന രണ്ടാം സമരമാണിത്.
കർഷകമോർച്ച സംസ്ഥാന സെക്രട്ടറി ഗോപൻ ഗ്രാമം, ഒബിസി മോർച്ച ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് രമേശ് പേരിശ്ശേരി, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഗോപൻ സൂര്യ,
മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പുഷ്പ ഹരിമോഹൻ, മെമ്പർമാരായ സുഭാഷ്,ലേഖഅജിത്,വിനീത, വിജയൻപിള്ള എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.










