NEWS
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രകടനം
05/04/2025 04:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി - മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ അനധികൃതമായി പണം കൈപ്പറ്റിയ കേസ്സിൽ എസ്.എഫ്. ഐ.ഒ. പ്രതിയാക്കിയതിനാൽ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ പിണറായി വിജയന് അർഹതയില്ലെന്നു എത്രയും വേഗം രാജി വച്ചൊഴിയണമെന്നും ആവശ്യപ്പെട്ട് ബി ജെ പി പാലാരിവട്ടം മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പാലാരിവട്ടത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. പാലാരിവട്ടം ജംഗ്ഷൻ പ്രവർത്തകർ പിണറായി വിജയന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു,മണ്ഡലം പ്രസിഡണ്ട് വിനോദ് വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗം ബി ജെ പി മുൻ ജില്ലാ സെക്രട്ടറി ആർ സജികുമാർ ഉദഘാടനം ചെയ്തു.പി ആർ ശിവശങ്കർ മുഖ്യ പ്രഭാഷണവും നടത്തി, നേതാക്കളായ വാസുദേവ പ്രഭു, വിനോദ്കുമാർ, ഇ എം സുരേഷ് കുമാർ,കെ.എ. ഭാനുവിക്രമൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











