
നെടുമ്പാശ്ശേരി : അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന് എതിരെ സെക്രട്ടറിയേറ്റിനു മുമ്പിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും മനസാക്ഷിയില്ലാത്ത സംസ്ഥാന സർക്കാരിനെതിരെ ബിജെപി നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്താണി ജംഗ്ഷനിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.പ്രതിഷേധ പ്രകടനം ബിജെപി മുൻ ജില്ല ജനറൽ സെക്രട്ടറി വി.കെ. ഭസിത്കുമാർ ഉദ്ഘാടനം ചെയ്തു. നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡന്റ് മിഥുൻ ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. ഞായറാഴ്ച രാത്രി 8:00 മണിക്ക് നെടുമ്പാശ്ശേരി മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരുടെയും വീടുകളിലും ദീപം തെളിയിച്ച് ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാൻ മണ്ഡലം പ്രസിഡണ്ട് ആഹ്വാനം ചെയ്തു.നേതാക്കളായ ലത ഗംഗാധരൻ, സേതുരാജ് ദേശം, രൂപേഷ് പൊയ്യാട്ട്, വിനോദ് കണികര, അരുൺ കെ വി, ഷണ്മുഖൻ, ജീന ഷണ്മുഖൻ, അനില വേണുഗോപാൽ, ബിനു വൈമഠം, ബിജു, സുമേഷ്, കണ്ണൻ തുരുത്ത്, എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി










