
തിരുവനന്തപുരം: പുതിയ ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ജി ഫെബ്രുവരി 6-7 തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തും. എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പാർട്ടി പരിപാടികളിൽ ദേശീയ അധ്യക്ഷൻ പങ്കെടുക്കും. ഫെബ്രുവരി 6ന് ഉച്ചയ്ക്ക് 1.45ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന ദേശീയ അധ്യക്ഷന് സംസ്ഥാന നേതൃത്വം ആവേശോജ്ജ്വല സ്വീകരണം നൽകും. നെടുമ്പാശ്ശേരി താജ് ഹോട്ടലിൽ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ബിജെപി കോർ കമ്മറ്റി യോഗ ശേഷം അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിലേക്ക് എത്തും. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം വരുന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തെ 4 മണിക്ക് നിതിൻ നബീൻജി അഭിസംബോധന ചെയ്തു സംസാരിക്കും. വൈകിട്ട് 5 മണിക്ക്പാലാരിവട്ടം റെനയ് കൊച്ചിയിൽ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും തുടർന്ന് നടക്കുന്ന എൻഡിഎ യോഗത്തിലും പങ്കെടുക്കുന്ന ദേശീയ അധ്യക്ഷൻ രാത്രിയിൽ ആർഎസ്എസ് പ്രാന്ത കാര്യാലയത്തിലും സന്ദർശനം നടത്തും. ഫെബ്രുവരി 7. 30 ന് രാവിലെ കാലടിയിൽ ആദിശങ്കര ജന്മഭൂമിയിൽ സന്ദർശനം നടത്തിയ ശേഷം തൃശൂരിലെത്തി നഗരത്തിൽ പ്രവർത്തകർക്കൊപ്പം ചുവരെഴുത്ത് പ്രവർത്തനത്തിൽ പങ്കാളിയാവും. തുടർന്ന് രാവിലെ 10.30 ന് തൃശ്ശൂർ ഹയാത്ത് റീജൻസിയിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പൊതുബജറ്റ് ചർച്ചയിലും നിതിൻ നബിൻ ജി പങ്കെടുക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ബിജെപി ജില്ലാ ഓഫീസിൽ നടക്കുന്ന തൃശൂർ നിയമസഭാ മണ്ഡല നേതൃയോഗത്തിൽ പങ്കെടുത്ത ശേഷം വൈകിട്ടോടെ നെടുമ്പാശേരി വഴി ദേശീയ അധ്യക്ഷൻ ദൽഹിക്ക് മടങ്ങും.
Photo Courtesy - Google








