NEWS
ബിജെപി നേതാവ് തേജസ്വി സൂര്യ എംപി വിവാഹിതനാകുന്നു
01/01/2025 01:29 PM IST
nila

ബിജെപി നേതാവ് തേജസ്വി സൂര്യ എംപി വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിനി ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. കർണാട്ടിക് സംഗീതജ്ഞയാണ് ശിവശ്രീ. മാർച്ച് 4-നാണ് വിവാഹമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബെംഗളൂരുവിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. പൊന്നിയിൻ സെൽവൻ 1-ലെ കാതോട് സൊൽ എന്ന പാട്ടിൻറെ കന്നഡ പതിപ്പ് പാടിയിട്ടുണ്ട് ശിവശ്രീ. ഗായിക മാത്രമല്ല, ഭരതനാട്യം നർത്തകി കൂടിയാണ് ശിവശ്രീ. ബിടെക് ബിരുദധാരിയായ ഇവർ ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











