
കൊച്ചി രൂപതയുടെ പുതിയ ബിഷപ്പായി നിയമിതനായ റവ. ഫാ. ആന്റണി കാട്ടി പറമ്പിലിനെ ഫോർട്ട് കൊച്ചി ബിഷപ്പ് ഹൗസിൽ ബിജെപി സംസ്ഥാന ജോ. ട്രഷറർ എ. അനൂപ്, സംസ്ഥാന വക്താവ് കെ.വി. എസ് ഹരിദാസ്, സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.
കൊച്ചി - കൊച്ചി രൂപതയുടെ പുതിയ ബിഷപ്പായി നിയമിതനായ റവ. ഫാ. ആന്റണി കാട്ടിപറമ്പിലിനെ ബിജെപി നേതാക്കൾ സന്ദർശിച്ചു.ബിജെപി സംസ്ഥാന ജോ. ട്രഷറർ എ. അനൂപ്, സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ്, സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ, ജില്ലാ സെക്രട്ടറി ശിവകുമാർ കമ്മത്ത്, മണ്ഡലം പ്രസിഡണ്ട് രഘുറാം പൈ, മണ്ഡലം ജന.സെക്രട്ടറി സ്വരാജ് ഗോപാലൻ, വേണു.ജി. പൈ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡണ്ട് ടെൻസൻ എന്നിവർ ഫോർട്ട് കൊച്ചി ബിഷപ്പ് ഹൗസിലെത്തിയാണ് അദ്ദേഹത്തെ സന്ദർശിച്ചത്.
Photo Courtesy - Google








