09:15pm 10 November 2026
NEWS
ലൗ ജിഹാദിന് ഇരയായ സോനയുടെ വീട് സന്ദർശിച്ച് ബി ജെ പി നേതാക്കൾ
11/08/2025  08:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലൗ ജിഹാദിന് ഇരയായ സോനയുടെ വീട് സന്ദർശിച്ച് ബി ജെ പി നേതാക്കൾ

കോതമംഗലം : തീവ്രവാദവും ലൗ ജിഹാദുമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ എന്ന്  ബി ജെ പി ദേശീയ നിർവ്വഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു കോതമംഗലം കറുകടത്ത് ലൗ ജിഹാദ് മതപരിവർത്തന ശ്രമങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത സോനാ എൽദോസിന്റെ വീട്ടിലെത്തി വീട്ടുകാരെ ആശ്വസിപ്പിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം സോനയുടെ മരണം കേരളത്തിൽ ഒറ്റപ്പെട്ട സംഭവമല്ല ലൗ ജിഹാദിൻ്റെ പേരിൽ മതഭീകരവാദികൾ ആയിരക്കണക്കിന് പെൺകുട്ടികളെയാണ് പ്രണയം നടിച്ച് വശത്താക്കി അവസാനം സമ്മതിക്കുന്നവരെ മതംമാറ്റി തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത് വ്യാപകമായി നമ്മുടെ സംസ്ഥനത്ത് നടക്കുന്നത് എന്നാൽ സർക്കാരും പ്രതിപക്ഷവും ഇത് ഒറ്റപ്പെട്ട സംഭവമാണ് എന്ന് വരുത്തി തീർക്കുന്നു. സർക്കാരും ആഭ്യന്തര വകുപ്പും  പ്രതിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് , ബി ജെ പി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി പി സജീവ്, ജില്ലാ ജനറൽ സെക്രട്ടറി ഇ ടി നടരാജൻ,ബി ജെ പി കോതമംഗലം  മണ്ഡലം പ്രസിഡൻ്റ് സിന്ധു പ്രവീൺ, കോതമംഗലം മണ്ഡലംജനറൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ മാങ്ങോട്, അജിത് കുമാർ എന്നിവരും പി.കെ കൃഷ്ണ ദാസിനൊപ്പം സോനയുടെ വീട് സന്ദർശിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img