09:59am 24 August 2026
NEWS
പ്രായപൂർത്തിയാകാത്ത മുപ്പതോളം പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ
26/03/2026  06:16 AM IST
nila
പ്രായപൂർത്തിയാകാത്ത മുപ്പതോളം പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

പനാജി: പ്രായപൂർത്തിയാകാത്ത മുപ്പതോളം പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ ഗോവയിൽ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിലായി. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലർ സുസാന്ത് നായിക്കിന്റെ മകൻ സോഹം നായിക് (20) ആണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 25 മുതൽ 30 വരെ പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. 

ഇരകളുടെ ദൃശ്യങ്ങൾ പകർത്തി പിന്നീട് ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോൾ ഇയാൾ തന്നെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഇയാൾ പെൺകുട്ടികളെ ബലാത്സം​ഗം ചെയ്യുന്ന വീഡിയോകൾ സുഹൃത്തുക്കൾക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിനെ തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയർന്നു. പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധക്കാർ ഒത്തുകൂടി.

കോളേജ് പഠനകാലത്താണ് ഇയാൾ പെൺകുട്ടികളെ ലൈം​ഗികപീഡനത്തിനിരയാക്കിയതെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img