02:18pm 10 November 2026
NEWS

വിവാഹിതയായ സ്ത്രീയുമായി ശ്മശാനത്തിൽ ബിജെപി നേതാവിന്റെ ലൈം​ഗികബന്ധം; നാട്ടുകാർ കയ്യോടെ പിടിച്ചു

13/07/2025  02:46 PM IST
nila
 വിവാഹിതയായ സ്ത്രീയുമായി ശ്മശാനത്തിൽ ബിജെപി നേതാവിന്റെ ലൈം​ഗികബന്ധം; നാട്ടുകാർ കയ്യോടെ പിടിച്ചു

ശ്മശാനത്തിൽ വെച്ച് ലൈം​ഗികബന്ധത്തിലേർപ്പെട്ട ബിജെപി നേതാവിനെ നാട്ടുകാർ പിടികൂടി.  ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ കോത്​വാലിയിലെ ശ്മശാനത്തിലാണ് സംഭവം. പട്ടികജാതി മോർച്ചയുടെ ജില്ലാചുമതലയുള്ള നേതാവ് രാഹുൽ ബാൽമികിയാണ് വിവാഹിതയായ ഒരു സ്ത്രീയുമായി ശ്മശാനത്തിലെത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടത്. സംശയകരമായ രീതിയിൽ ശ്മശാനത്തിനുള്ളിൽ വാഹനം കണ്ടതോടെയാണ് പ്രദേശവാസികൾ പരിശോധിച്ചതും ബിജെപി നേതാവിന്റെ അവിഹിതബന്ധം പിടികൂടിയതും. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

വിവാഹിതയായ സ്ത്രീക്കൊപ്പം കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെയാണ്  ഇയാളെ പിടികൂടിയതെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. ശ്മശാനത്തിൽ സംശയകരമായ രീതിയിൽ പാർക്ക് ചെയ്തിട്ട് കാർ കണ്ടാണ് നാട്ടുകാരിൽ ചിലർ അടുത്തുവന്ന് പരിശോധിച്ചത്. കാറിലേക്ക് നോക്കിയപ്പോഴാണ് അർദ്ധനഗ്നനായി രാഹുലിനേയും ഒപ്പം യുവതിയേയും കണ്ടത്. തുടർന്ന് കാർ തുറന്നുപുറത്തുവരാൻ നാട്ടുകാർ ആവശ്യപ്പെട്ടു. പുറത്തുവന്ന ദൃശ്യങ്ങളിൽ നാട്ടുകാരോട് കാലിൽ വീണ് മാപ്പ് പറയാം എന്ന് പറഞ്ഞ് അപേക്ഷിക്കുന്ന രാഹുലിനെ കാണാം. ഒപ്പമുള്ള സ്ത്രീ ഷാൾ കൊണ്ട് തല മറയ്​ക്കാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു.  

വിഡിയോ പുറത്തുവന്നതിന് പിന്നാലെ രാഹുൽ ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ. അതേസമയം, വിഷയത്തിൽ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img