04:04am 08 November 2026
NEWS
മോഹൻലാലിന്റെ ലഫ്.കേണൽ പദവി​ നഷ്ടമാകുമോ?
29/03/2025  10:59 AM IST
nila
 മോഹൻലാലിന്റെ ലഫ്.കേണൽ പദവി​ നഷ്ടമാകുമോ?

ലൂസിഫർ സിനിമ സംബന്ധിച്ച വിമർശനങ്ങൾ ശക്തമാകുന്നതിനിടെ ബിജെപിയിലും വിവാദം കത്തുതയാണ്. സിനിമ ബഹിഷ്കരിക്കണമെന്ന് ഒരു വിഭാ​ഗം നിലപാടെടുക്കുമ്പോൾ സിനിമയെ സിനിമയായി കണ്ടാൽ മതിയെന്ന നിലപാടിലാണ് സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള മറ്റൊരു വിഭാ​ഗം. എന്നാൽ, സൈബർ മേഖലയിൽ ഉൾപ്പെടെ ബിജെപി അണികളിൽ സിനിമയ്ക്കെതിരെ വലിയ പ്രതിഷേധമാണുള്ളത്. അതിനിടയിലാണ് വിവാദങ്ങൾക്ക് ശക്തിനൽകി  ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.രഘുനാഥ് രം​ഗത്തെത്തിയത്. മോഹൻലാലിന്റെ ലഫ്.കേണൽ പദവി​ തിരികെയെടുക്കണമെന്നാണ് ബിജെപി നേതാവിന്റെ ആവശ്യം. 

മോഹൻലാൽ അറിയാതെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ സിനിമയിൽ വരില്ലെന്നാണ് രഘുനാഥ് പറയുന്നത്. ഇന്ത്യൻ സർക്കാറിന്റെ ഭാഗമായി നിൽക്കുന്ന ആളാണ് മോഹൻലാൽ. ബി.ജെ.പി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഇട​പെടൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും  രഘുനാഥ് പറഞ്ഞു.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ സിനിമയുടെ പ്രമേയത്തിൽ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാർ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്. നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികൾ രംഗത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img