12:25am 22 September 2026
NEWS
കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലീസുകാരിക്കുനേരേ ലൈം​ഗികാതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്
26/06/2025  08:33 AM IST
nila
കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലീസുകാരിക്കുനേരേ ലൈം​ഗികാതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്

കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലീസുകാരിക്കുനേരേ ലൈം​ഗികാതിക്രമം നടത്തി ബിജെപി നേതാവ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ബിജെപി സിറ്റി യൂണിറ്റ് ജനറൽ സെക്രട്ടറി പ്രമോദ് കോൺധ്രെക്കെതിരെ പൊലീസ് കേസെടുത്തു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത പരിപാടിക്കിടെയാണ് ഇയാൾ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥക്കുനേരെ മോശമായി പെരുമാറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. 

പ്രമോദ് ഉദ്യോഗസ്ഥയെ സ്പർശിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. സാക്ഷികളുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തുകയാണ്. പൂണെ സിറ്റിയിലെ കസ്ബ പേത്ത് പ്രദേശത്തെ ദീർഘകാല ഭാരവാഹിയായ പ്രമോദ് പൊലീസിനു നൽകിയ മൊഴിയിൽ ആരോപണങ്ങൾ നിഷേധിച്ചു. പ്രമോദിനെതിരെ കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ബിജെപി നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. 

‘‘സംഭവം പുറത്തുവന്നതിനുശേഷം ഞങ്ങൾ പ്രമോദുമായി സംസാരിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹം തന്റെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും സ്വമേധയാ രാജിവച്ചിട്ടുണ്ട്. അന്വേഷണത്തിൽ വസ്തുതകൾ പുറത്തുവരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കും’’– ബിജെപി സിറ്റി പ്രസിഡന്റ് ധീരജ് ഘാട്ടെ പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img