11:57pm 04 August 2026
NEWS
ആലങ്ങാട് പഞ്ചായത്തിൽ കുടിനീരിനായി ബിജെപി നിരാഹാര സമരം
08/01/2025  03:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആലങ്ങാട് പഞ്ചായത്തിൽ കുടിനീരിനായി ബിജെപി നിരാഹാര സമരം

കൊച്ചി - ആലങ്ങാട് പഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെളള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലങ്ങാട് (വെസ്റ്റ് ) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഏക ദിന നിരാഹാര സമരം സംഘടിപ്പിച്ചു. 

 കൊങ്ങോർപ്പിള്ളിയിൽ   വച്ചു  നടത്തിയ   സമരം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.എസ്. ഷൈജു  ഉദ്ഘാടനം ചെയ്തു.

 ബിജെപി കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് സുനിൽ ജോസഫ് , ബിജെപി ആലങ്ങാട് വെസ്റ്റ് ഏരിയ പ്രസിഡന്റ് പി രാധാകൃഷ്ണൻ തുടങ്ങിയവർ നിരാഹാരമനുഷ്ടിച്ച സമര പരിപാടിയിൽ ബിജെപി ആലങ്ങാട് വെസ്റ്റ് ഏരിയ ജനറൽ സെക്രട്ടറി ജയനാരായണൻ അദ്ധ്യക്ഷത വഹിച്ചു.

 ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.കെ.ഭസിത്കുമാർ, ജില്ലാ സെൽ കോർഡിനേറ്റർ എം എം ഉല്ലാസ് കുമാർ ,മണ്ഡലം ജനറൽ സെക്രട്ടറി ബൈജു ശിവൻ , മണ്ഡലം വൈസ് പ്രസിഡന്റ്‌ ജയിംസ് മഞ്ഞളി, പി കെ സുബ്രമണ്യൻ, സെക്രട്ടറി സുരേഷ് പൈ, അജിത സുരേഷ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഷംസുദീൻ,ഒ ബി സി  മോർച്ച മണ്ഡലം സെക്രട്ടറി രാജേഷ്  ഇ സത്യം, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അഭിജിത് കാവുങ്കൽ, ഈസ്റ്റ് ഏരിയ പ്രസിഡന്റ് രതീഷ് കെ. ആർ, ഏരിയ സെക്രട്ടറി ഉദയകുമാർ , യുവമോർച്ച ഏരിയ പ്രസിഡന്റ് അരുൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img