09:28pm 12 November 2026
NEWS
കുമ്മനവും കെ സുരേന്ദ്രനും മത്സരിക്കും, ശോഭ സുരേന്ദ്രന്റെ കാര്യത്തിൽ അനിശ്ചിതത്വം; ബിജെപി ദേശീയ നേതൃത്വത്തിന് സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക കൈമാറി
04/02/2026  08:01 AM IST
nila
കുമ്മനവും കെ സുരേന്ദ്രനും മത്സരിക്കും, ശോഭ സുരേന്ദ്രന്റെ കാര്യത്തിൽ അനിശ്ചിതത്വം; ബിജെപി ദേശീയ നേതൃത്വത്തിന് സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക കൈമാറി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയ്ക്ക് കൈമാറി. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ നേതൃത്വത്തിലാണ് കേരളത്തിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോ​ഗമിക്കുന്നത്. ആറന്മുളയിൽ കുമ്മനം രാജശേഖരനും, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും മത്സരിക്കുമെന്നാണ് സൂചന. പാർട്ടി വിജയസാധ്യത കണക്കുകൂട്ടുന്ന മണ്ഡലമായ നേമത്തിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സ്ഥാനാർഥിയാകും. 

വി. മുരളീധരൻ (കഴക്കൂട്ടം), പി. കെ. കൃഷ്ണദാസ് (കാട്ടാക്കട), അനൂപ് ആൻറണി (തിരുവല്ല), ഷോൺ ജോർജ് (പാലാ), കരമന ജയൻ (തിരുവനന്തപുരം), സന്ദീപ് വാചസ്പതി (ചെങ്ങന്നൂർ) എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. തൃശ്ശൂരിൽ ജനറൽ സെക്രട്ടറി എം. ടി. രമേശിനെ പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം പിന്മാറിയാൽ പത്മജാ വേണുഗോപാലിനാണ് മുൻഗണന. ശോഭാ സുരേന്ദ്രന് ഇതുവരെ മണ്ഡലം നിശ്ചയിച്ചിട്ടില്ല. എന്നാൽ ഒന്നിലധികം മണ്ഡലങ്ങളിൽ നിന്ന് പേര് ഉയരുന്നുണ്ട്.

വട്ടിയൂർക്കാവിൽ മുൻ ഡിജിപിയും ന​ഗസരസഭാ കൗൺലിലറുമായ ആർ. ശ്രീലേഖയോ നടൻ കൃഷ്ണകുമാറോ സ്ഥാനാർത്ഥിയാകും. ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ, കരുനാഗപ്പള്ളിയിൽ ജിതിൻ ദേവ്, കാഞ്ഞിരപ്പള്ളിയിൽ എൻ. ഹരി എന്നിവർ മത്സരരംഗത്തുണ്ടാകും. സഖ്യകക്ഷികളായ ബി.ഡി.ജെ.എസ്., ട്വന്റി20 ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് ഏകദേശം 40 സീറ്റുകൾ നൽകാനാണ് ബി.ജെ.പി.യുടെ പദ്ധതി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img