
കൊച്ചി: ഹിന്ദുത്വ രാഷ്ട്ര നിർമ്മിതിയുടെ അജണ്ട നടപ്പിലാക്കുകയാണ് ബിജെപി ലക്ഷ്യമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. അതിനായി ജാതി - മതപരമായി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബിജെപി. ഇതിനെതിരായ പ്രതിരോധമാണ് കോണ്‍ഗ്രസ് രാജ്യത്ത് നടത്തുന്നതെന്നും ദീപാദാസ് പറഞ്ഞു. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ശക്തമാണെങ്കിലും, സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കണമെന്നും, ഇതിനായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന നവ ജാഗരണ്‍ ക്യാംപ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ജില്ലയിലെ ത്രിതല പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്പ്പറേഷന് ജനപ്രതിനിധികളുടെ മഹാസംഗമമായി മാറി നവ ജാഗരണ്‍ ക്യാംപ് എക്സിക്യൂട്ടീവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതും, പഞ്ചായത്തുകളുടെ അധികാരം വെട്ടിപ്പിടിച്ചതും, രാഷ്ട്രീയ താല്പര്യപ്രകാരം വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയതും പൊതുജന സമക്ഷം തുറന്നു കാട്ടുക, തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നു കാട്ടപ്പെടുന്ന പ്രചരണം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ക്യാംപ് എക്സിക്യൂട്ടീവ് നടന്നത്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. പാർലമെന്ററി പാര്‍ട്ടി പാര്‍ട്ടി ഉപനേതാവ് കെ ബാബു, എംഎല്‍എമാരായ ടി.ജെ വിനോദ്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി എൻ പ്രതാപൻ , കെപിസിസി വൈസ് പ്രസിഡന്റുമാരായ , വി പി സജീന്ദ്രന്, വി ജെ പൗലോസ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ബി എ അബ്ദുള്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ്, എസ് അശോകന്, കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം അജയ് തറയില്‍, ജോസഫ് വാഴക്കൻ , എൻ വേണുഗോപാൽ , കെ പി ധനപാലന്, എഐസിസി അംഗം ജയ്സണ്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍, യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്, പി ജെ ജോയി, ഐ കെ രാജു, ടോണി ചമ്മിണി, എം ആർ അഭിലാഷ് , എം ഓ ജോൺ , മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുനില സിബി, പോളച്ചന് മണിയങ്ങാട്, ആശ സനൽ , വി കെ മിനിമോള്‍, ലൂഡി ലൂയിസ് , ഉല്ലാസ് തോമസ് , ബൈസിൽ പോൾ , കെ ആർ ജയകുമാർ , ചന്ദ്രശേഖരൻ നായർ , പി എ എം ബഷീർ , എൽസി ജോർജ് , സൂസൻ ജോസഫ് , സോളി ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.











