07:36pm 21 October 2026
NEWS
അന്നപൂർണ്ണയെ ബി ജെ പി അനുമോദിച്ചു..
31/01/2025  05:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അന്നപൂർണ്ണയെ ബി ജെ പി അനുമോദിച്ചു..

കൊച്ചി - മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി എസ്.സി.(ജനറൽ കെമിസ്ട്രി) സ്വർണ്ണ മെഡലോടെ ഒന്നാം റാങ്ക്  നേടിയ  കെ.ഡി. അന്നപൂർണ്ണയെ ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.ഷൈജു, എറണാകുളം ( സൗത്ത് )മണ്ഡലം പ്രസിഡൻ്റ്  അജിത്ത് ആനന്ദൻ എന്നിവർ ഷാൾ അണിയിച്ച് അനുമോദിച്ചു.നഗരസഭ  കൗൺസിലർ ടി പത്മകുമാരി, ശശി കുമാരമേനോൻ, മുരളി കുമ്പളം എന്നിവർ സന്നിഹിതരായിരുന്നു.കൊച്ചി നഗരസഭയിലെ ബിജെപി കക്ഷി നേതാവ്  സുധ  ദിലീപ്, മുതിർന്ന ബിജെപി നേതാവ് ദിലീപ് എന്നിവരുടെ മകളാണ് അന്നപൂർണ്ണ.

Photo caption : BSc ജനറൽ കെമിസ്ട്രിയിൽ ഒന്നാം റാങ്കോട് കൂടി സ്വർണ്ണ മെഡൽ നേടിയ കുമാരി അന്നപൂർണ്ണയെ , BJP ജില്ലാ പ്രസിഡൻ്റ് Adv ഷൈജു, എറണാകുളം സൗത്ത് മണ്ഡലം പ്രസിഡൻ്റ് ശ്രീ അജിത്ത് എന്നിവർ ഷാൾ അണിയിച്ച് ആദരിച്ചു. ഐലൻ്റ് കൗൺസിലർ ശ്രീമതി പത്മകുമാരി മധുരം നൽകി. ഡിവിഷൻ 66 കൗൺസിലർ സുധ ദിലീപ്, ശ്രീ ദിലീപ് എന്നിവരുടെ മകളാണ് അന്നപൂർണ്ണ. ശ്രീ ശശി മേനോൻ, ശ്രീ മുരളി എന്നിവർ അനുമോദനത്തിൽ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img