ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ബിജെപിക്ക് രണ്ട് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി; കോൺഗ്രസിന് ജയിക്കാനായത് ഒരു സീറ്റിൽ

ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം. അതേസമയം, കോൺഗ്രസിന് നേരിട്ടത് വലിയ തിരിച്ചടിയാണ്. ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ 12 വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഫലം വന്നപ്പോൾ 7 സീറ്റുകളിൽ ബിജെപി വിജയിച്ചു. മൂന്നു സീറ്റുകൾ ആം ആദ്മി പാർട്ടി നേടി. കോൺഗ്രസും ഫോർവേഡ് ബ്ലോക്കും ഓരോ സീറ്റിലും വിജയിച്ചു.
അതേസമയം, ഫലം പൂർണമായി ബിജെപിക്ക് അനുകൂലമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത് . രണ്ട് സിറ്റിങ് സീറ്റുകൾ ബിജെപിക്ക് നഷ്ടമായി. ഈ സീറ്റുകളിൽ കോൺഗ്രസും ഫോർവേഡ് ബ്ലോക്കുമാണ് വിജയിച്ചത്. എഎപി തങ്ങളുടെ മൂന്നു സിറ്റിങ് സീറ്റുകൾ നിലനിർത്തി. 250 സീറ്റിൽ 122 സീറ്റുകളുമായി ബിജെപിയാണ് അധികാരത്തിലുള്ളത്. എഎപി 102. കോൺഗ്രസ് 9 എന്നിങ്ങനെയാണ് കക്ഷിനില. രേഖാഗുപ്ത മുഖ്യമന്ത്രിയായശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് അവർക്കു നിർണായകമായിരുന്നു. വലിയ പരുക്കില്ലാതെ അതിനെ മറികടക്കാനായി.
12 വാർഡുകളിലെയും ജനപ്രതിനിധികൾ രാജിവച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.











