05:16pm 25 June 2026
NEWS

ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ബിജെപിക്ക് രണ്ട് സിറ്റിം​ഗ് സീറ്റുകൾ നഷ്ടമായി; കോൺ​ഗ്രസിന് ജയിക്കാനായത് ഒരു സീറ്റിൽ

03/12/2025  01:33 PM IST
nila
ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ബിജെപിക്ക് രണ്ട് സിറ്റിം​ഗ് സീറ്റുകൾ നഷ്ടമായി; കോൺ​ഗ്രസിന് ജയിക്കാനായത് ഒരു സീറ്റിൽ

ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം. അതേസമയം, കോൺ​ഗ്രസിന് നേരിട്ടത് വലിയ തിരിച്ചടിയാണ്. ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ 12 വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഫലം വന്നപ്പോൾ 7 സീറ്റുകളിൽ ബിജെപി വിജയിച്ചു. മൂന്നു സീറ്റുകൾ ആം ആദ്മി പാർട്ടി നേടി. കോൺഗ്രസും ഫോർവേഡ് ബ്ലോക്കും ഓരോ സീറ്റിലും വിജയിച്ചു. 

അതേസമയം, ഫലം പൂർണമായി ബിജെപിക്ക് അനുകൂലമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത് . രണ്ട് സിറ്റിങ് സീറ്റുകൾ ബിജെപിക്ക് നഷ്ടമായി. ഈ സീറ്റുകളിൽ കോൺഗ്രസും ഫോർവേഡ് ബ്ലോക്കുമാണ് വിജയിച്ചത്. എഎപി തങ്ങളുടെ മൂന്നു സിറ്റിങ് സീറ്റുകൾ നിലനിർത്തി. 250 സീറ്റിൽ 122 സീറ്റുകളുമായി ബിജെപിയാണ് അധികാരത്തിലുള്ളത്. എഎപി 102. കോൺഗ്രസ് 9 എന്നിങ്ങനെയാണ് കക്ഷിനില. രേഖാഗുപ്ത മുഖ്യമന്ത്രിയായശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് അവർക്കു നിർണായകമായിരുന്നു. വലിയ പരുക്കില്ലാതെ അതിനെ മറികടക്കാനായി.

12 വാർഡുകളിലെയും ജനപ്രതിനിധികൾ രാജിവച്ചതിനെത്തുടർന്നാണ് ഉപതിര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img