05:57pm 26 June 2026
NEWS
പശുവിന്റെ ആക്രമണത്തിൽ ബിജെപി വനിതാ നേതാവിന് ഗുരുതര പരുക്ക്
26/06/2026  11:05 AM IST
nila
പശുവിന്റെ ആക്രമണത്തിൽ ബിജെപി വനിതാ നേതാവിന് ഗുരുതര പരുക്ക്

ന്യൂഡൽഹി: തെരുവിൽ അലഞ്ഞുതിരിഞ്ഞ പശുവിന്റെ ആക്രമണത്തിൽ ബിജെപി വനിതാ നേതാവിന് ​ഗുരുതര പരുക്ക്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറായ ശശി ചന്ദ്നയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ചികിത്സയ്ക്കായി ഇവരെ കിഴക്കൻ ഡൽഹിയിലെ നിർമ്മൻ വിഹാറിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ പ്രവേശിപ്പിച്ചു.

മണ്ഡാവലി വാർഡിനെ പ്രതിനിധീകരിക്കുന്ന ശശി ചന്ദ്ന വെള്ളിയാഴ്ച രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. രാവിലെ 10 മണിയോടെ നടന്നു പോകുന്നതിനിടെ ഒരു പശു അപ്രതീക്ഷിതമായി പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.

ആക്രമണത്തിൽ നിലത്തുവീണ ശശി ചന്ദ്നയ്ക്ക് തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരുക്കേറ്റിട്ടുണ്ട്. പശുവിന്റെ കുത്തേറ്റ് തലയിടിച്ചാണ് വീണതെന്നും അവർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പ്രതികരിച്ചു.

പ്രദേശത്ത് തെരുവിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ വലിയ ഭീഷണിയായി മാറിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് നിരവധി തവണ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും ശശി ചന്ദ്ന ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img