12:33am 29 August 2026
NEWS
ബിജെപിയുടേത് ജനത്തെ വീണ്ടും ഇരുട്ടിലേക്ക് നയിക്കുന്ന സമീപനം കെ. ബാബു
28/08/2026  07:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബിജെപിയുടേത് ജനത്തെ വീണ്ടും ഇരുട്ടിലേക്ക് നയിക്കുന്ന സമീപനം കെ. ബാബു
HIGHLIGHTS

എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി, ശ്രീനാരായണ ഗുരു ജന്മദിനാഘോഷം മുന്‍ മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്യുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ സമീപം.

കൊച്ചി: അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ പോരാട്ടം നടത്തിയ നവോത്ഥാന നായകരായിരുന്നു മഹാത്മാ അയ്യങ്കാളിയും ശ്രീനാരായണ ഗുരുവുമെന്ന് മുന്‍ മന്ത്രി കെ. ബാബു. ജാതീയ അധിക്ഷേപങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പോരാടിയ ഗുരുദേവനും അയ്യങ്കാളിയും ജനങ്ങളെ വെളിച്ചത്തിലേക്ക് നയിച്ചപ്പോള്‍, വീണ്ടും ജനങ്ങളെ അന്ധകാരത്തിലേക്ക് നയിക്കുന്ന സമീപനമാണ് ബി.ജെ.പി സര്‍ക്കാരിന്റേതെന്നും അദ്ദേഹം ആരോപിച്ചു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി, ശ്രീനാരായണ ഗുരു ജന്മദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കെതിരെ നടന്ന ജാതിയധിക്ഷേപം ഇരുണ്ട കാലഘട്ടത്തിന്റെ മനോഭാവമാണ് പ്രകടമാക്കുന്നതെന്ന് കെ. ബാബു പറഞ്ഞു. നവോത്ഥാന നായകരുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ് രാജ്യത്തെ ഇന്നത്തെ സാമൂഹിക പുരോഗതിക്ക് അടിത്തറയിട്ടത്. ഈ ചരിത്ര യാഥാര്‍ഥ്യം സര്‍ക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഐ.കെ. രാജു, ടിറ്റോ ആന്റണി, കെ.പി. തങ്കപ്പന്‍, വി.കെ. തങ്കരാജ്, കെ.കെ. സോമന്‍, ടി.എ. സുബ്രഹ്‌മണ്യന്‍, വി.ആര്‍. സുധീര്‍, നിര്‍മല വി.ടി., നോര്‍മന്‍ ജോസഫ്, റോഷന്‍ കരിപ്പോട്, അനൂപ് പി.എന്‍., പങ്കജാക്ഷന്‍ എം.കെ, സജി തോപ്പുംപടി, കെ.കെ. കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img