NEWS
വി മുരളീധൻ പക്ഷത്തെ പൂർണമായും വെട്ടിനിരത്തി രാജീവ് ചന്ദ്രശേഖർ
11/07/2025 06:17 PM IST
nila

ബിജെപി ഭാരവാഹിപ്പട്ടികയിൽ വി മുരളീധരൻ വിഭാഗത്തെ വെട്ടിനിരത്തി. വി മുരളീധരനൊപ്പം നിന്ന പ്രമുഖനേതാക്കളെ ഉൾപ്പെടെ ഒഴിവാക്കിയാണ് പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, എസ്.സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ജനറൽ സെക്രട്ടറിമാരിൽ മുരളീധരപക്ഷത്തുനിന്ന് ആരുമില്ല.
കെ സുരേന്ദ്രനുമായി ശക്തമായ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുകയും കഴിഞ്ഞ കുറേകാലമായി ഔദ്യോഗികപക്ഷം അകറ്റി നിർത്തുകയും ചെയ്ത ശോഭ സുരേന്ദ്രനെ പാർട്ടി പരിഗണിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേകാലമായി കേരളത്തിലെ ബിജെപിയിൽ തുടർന്നു വരുന്ന വിഭാഗീയത മറ്റൊരു തലത്തിൽ തുടരുമെന്ന സൂചനയാണ് പുതിയ ഭാരവാഹി പട്ടികയും നൽകുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











