06:57pm 10 November 2026
NEWS
മെത്രാന്മാർ ഛത്തീസ്ഗഡ് സന്ദർശിക്കണം
31/07/2025  06:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മെത്രാന്മാർ ഛത്തീസ്ഗഡ് സന്ദർശിക്കണം
HIGHLIGHTS

വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ്

കൊച്ചി: ജീവകാരുണ്യ രംഗത്ത് മികച്ച സേവനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന രണ്ട് സിസ്റ്റേഴ്സിനെതിരെ വ്യാജ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുകയും സർക്കാർ ഒത്താശയോടെ ക്രൈസ്തവർക്കെതിരെ ഭീഷണി തുടരുകയും ചെയ്യുന്ന ഛത്തീസ്ഗഡിൽ സീറോ മലബാർ 
മെത്രാന്മാരുടെ സംഘം ഉടനടി സന്ദർശനം നടത്തണമെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ആവശ്യപ്പെട്ടു.മേജർ ആർച്ച് ബിഷപ്പും സിനഡ് സെക്രട്ടറിയും സന്ദർശനത്തിന് നേതൃത്വം നൽകണം. പ്രശനങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷിത കേന്ദ്രങ്ങളിലിരുന്ന് പ്രസ്താവന പുറപ്പെടുവിക്കുകയും പ്രതിഷേധ ജാഥകൾ സംഘടിപ്പിക്കുന്നതുമായ പതിവ് രീതികൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. ജീവനുപോലും ഭീഷണി നേരിടുന്ന ക്രൈസ്തവ സമൂഹത്തിന് സഭാ മേലധ്യക്ഷന്മാരുടെ സാമീപ്യം  ആത്മവിശ്വാസവും സുരക്ഷിതത്വബോധവും പകരുമെന്നതിൽ സംശയമില്ല. സന്ദർശനത്തിന്റെ ഭാഗമായി സംസ്ഥാന മുഖ്യമന്ത്രിയെയും അവിടത്തെ പ്രമുഖ രാഷ്ട്രീയ - സാമൂഹിക നേതാക്കളെയും നേരിൽകണ്ട് ചർച്ചകൾ നടത്തി ശാശ്വത പ്രശ്നപരിഹാരത്തിനും വഴി തേടണം. സഭയുടെ ആസ്ഥാന  അതിരൂപതയിൽ സമാനതകളില്ലാത്തവിധം കുർബാനയെയും സഭയെയും അവഹേളിക്കുകയും, ദേവാലയങ്ങളും വൈദികരും ആക്രമിക്കപ്പെടുകയും ചെയ്തപ്പോൾ സഭ തലവൻ ഉൾപ്പെടെയുള്ള സിനഡ് അംഗങ്ങളുടെ നിഷ്ക്രിയത്വം ഇവിടെയും ആവർത്തിക്കപ്പെടരുതെന്ന് ഭാരവാഹികളായ മത്തായി മുതിരേന്തി, ജോസഫ് പി. എബ്രഹാം, വിത്സൻ വടക്കുഞ്ചേരി, ടെൻസൻ പുളിക്കൽ, ആൻറണി പുതുശ്ശേരി, കുര്യാക്കോസ് പഴയമഠം, ക്യാപ്റ്റൻ ടോം ജോസഫ്, ജോസഫ് അമ്പലത്തിങ്കൽ, സീലിയ ആൻറണി എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img