12:20am 10 November 2026
NEWS
സഭ നിർദേശിച്ചയാളെ സ്റ്റാഫിൽ നിയമിച്ചു; മന്ത്രിക്ക് പരസ്യമായി നന്ദി പറഞ്ഞ് ആർച്ച് ബിഷപ്പ് പാംപ്ലാനി
09/11/2026  12:39 PM IST
nila
സഭ നിർദേശിച്ചയാളെ സ്റ്റാഫിൽ നിയമിച്ചു; മന്ത്രിക്ക് പരസ്യമായി നന്ദി പറഞ്ഞ് ആർച്ച് ബിഷപ്പ് പാംപ്ലാനി

തിരുവനന്തപുരം: റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെ സ്റ്റാഫ് സെക്രട്ടറിമാരിൽ സഭ നിർദേശിച്ചയാളെ ഉൾപ്പെടുത്തിയതിൽ മന്ത്രിക്ക് പരസ്യമായി നന്ദി അറിയിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റവന്യൂ വകുപ്പിലെ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി നൽകിയ ഉറപ്പ് പാലിച്ചെന്നും ഇതോടെ ഭൂപ്രശ്നങ്ങളിൽ സഭയ്ക്ക് ഇടപെടാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ വകുപ്പിൽ സഭയ്ക്ക് സ്വീകാര്യനായ ആരെയെങ്കിലും നിർദേശിച്ചാൽ നിയമിക്കാമെന്ന് മന്ത്രി നേരത്തെ ഉറപ്പുനൽകിയിരുന്നു. എന്നാൽ മന്ത്രി പറഞ്ഞത് വെറുമൊരു ഭംഗിവാക്കാണെന്നായിരുന്നു ആദ്യം കരുതിയതെന്ന് പാംപ്ലാനി വെളിപ്പെടുത്തി. എന്നാൽ വാഗ്ദാനം പാലിച്ച് സഭ നിർദേശിച്ചയാളെ നിയമിക്കാൻ മന്ത്രി തയ്യാറായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോട് നടന്ന ജെൻസി യുവജന ദിനാഘോഷ പരിപാടിയിലായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. മന്ത്രി എ.പി. അനിൽകുമാർ വേദിയിലിരിക്കെയാണ് അദ്ദേഹം പരസ്യമായി നന്ദി അറിയിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img