01:57am 11 November 2026
NEWS
കന്യാസ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അപലപനീയം ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ
28/07/2025  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കന്യാസ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അപലപനീയം ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ

കൊടുങ്ങല്ലൂർ കോട്ടപ്പുറം: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച മലയാളികളായ കന്യാസ്ത്രീകൾക്ക് നേരെ നടന്ന അതിക്രമം അപലപനീയവും ഭരണഘടനയ്ക്ക് നിരക്കാത്തതും എന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ. കന്യാസ്ത്രീകൾക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഷ്ഠരോഗ നിർമ്മാർജ്ജനത്തിലും രോഗിപരിചരണത്തിലും വലിയ സംഭാവനകൾ നൽകിയ സന്യാസ സമൂഹമാണ് ഗ്രീൻ ഗാർഡൻസ് സിസ്റ്റേഴ്സ്. നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ ഉന്നതിക്കും സാമൂഹിക പുനർനിർമ്മിതിക്കും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവർ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരായത്  നിയമവാഴ്ച തകർന്നതിന്റെയും നിയമ സംവിധാനങ്ങൾ പക്ഷപാതപരമായി മാറുന്നതിന്റെയും തെളിവാണ് എന്ന് ബിഷപ്പ് പറഞ്ഞു. ക്രൈസ്തവർക്കും വൈദികർക്കും സന്യസ്ർക്കുമെതിരെ ഈ അടുത്തകാലത്തായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകണമെന്നും ഇപ്രകാരം ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവർക്ക് തക്ക ശിക്ഷ ഉറപ്പുവരുത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img