12:55am 16 September 2026
NEWS
ജനന മരണ രജിസ്ട്രേഷൻ സുതാര്യമാക്കണം പ്രൊഫ. കെ.വി തോമസ്
15/09/2026  06:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജനന മരണ രജിസ്ട്രേഷൻ സുതാര്യമാക്കണം പ്രൊഫ. കെ.വി തോമസ്

തോപ്പുംപടി: ജനന മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഇക്കൊല്ലം കൊണ്ട് വന്ന പുതിയ ഭേദഗതി സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്.

അടിയന്തരമായി ഇത് പരിഹരിക്കാൻ നടപടി കൈകൊള്ളണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി തോമസ് ആവശ്യപ്പെട്ടു.

നിലവിലെ നിയമമനുസരിച്ച് ജനനമോ മരണമോ നടന്ന് ഒരു വർഷത്തിനു ശേഷവും രണ്ടു വർഷത്തിനുള്ളിലുമാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ജില്ലാ മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ അനുമതിയും ആധികാരികത പരിശോധനയും ആവശ്യമാണ്. 

രണ്ട് വർഷത്തിൽ കൂടുതൽ വൈകിയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ പ്രത്യേക ഉത്തരവ് നിർബന്ധമാക്കിയിരിക്കുകയാണ്. 

ജുഡീഷ്യൽ മജിസ്‌ട്രേട്ടിന്റെ പക്കൽ നിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങുക എളുപ്പമുള്ള കാര്യമല്ല.കേരളത്തിൽ രണ്ട് വർഷത്തിന് ശേഷമുള്ള ജനന-മരണ സർട്ടിഫിക്കേറ്റിനു വേണ്ടി ജനങ്ങൾ ആർഡിഒ ഓഫീസുകളിൽ മാസങ്ങളായി കാത്തു നിൽക്കുകയാണ്.ഈയൊരു സാഹചര്യത്തിന് അടിയന്തിര 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img