സിഎംഎഫ്ആർഐയിൽ പരിശീലനം 20ന്

കൊച്ചി: പി എം കിസാൻ 23-ാമത് ഗഡുവിതരണത്തോടനുബന്ധിച്ച്,് പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്കരണത്തെ കുറിച്ച് ജൂൺ 20ന് സിഎംഎഫ്ആർഐയിൽ പരിശീലനം സംഘടിപ്പിക്കും. ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന പരിപാടിയിൽ പട്ടാളപ്പുഴു ലാർവ ഗുണമേൻമയുള്ള മത്സ്യത്തീറ്റയായി ഉപയോഗിക്കുന്ന രീതി പരിചയപ്പെടുത്തും. പങ്കെടുക്കുന്നവർക്ക് പട്ടാളപ്പുഴു അധിഷ്ടിത വളവും അവയുടെ ലാർവയും സൗജ്യന്യമായി വിതരണം ചെയ്യും. സിഎംഎഫ്ആർഐയുടെ പട്ടാളപ്പുഴു വളർത്തൽ യൂണിറ്റ്, മറൈൻ റിസർച്ച് അക്വേറിയം, മറൈൻ മെഗാഫോണ മ്യൂസിയം എന്നിവ സന്ദർശിക്കാനുള്ള അവസരമുണ്ടാകും. പി എം കിസാൻ ഗഡുവിതരണ പരിപാടിയുടെ തത്സമയ സംപ്രേഷണവുമുണ്ടാകും.
കർഷകർ, സംരംഭകർ, വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ 9048460384, 8921837939. പ്രവേശനം സൗജന്യമാണ്.
Photo Courtesy - Google








