12:05am 12 November 2026
NEWS
തണ്ണീർത്തടങ്ങൾ സംരക്ഷിക്കാൻ ബയോ ഫിനാൻസിങ്ങും ഏകോപിതമായ പ്രവർത്തനവും: ട്രോപിക്കൽ ബയോ സമ്മിറ്റ് 2025 കുഫോസിൽ സമാപിച്ചു.
22/11/2025  10:59 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
തണ്ണീർത്തടങ്ങൾ സംരക്ഷിക്കാൻ ബയോ ഫിനാൻസിങ്ങും ഏകോപിതമായ പ്രവർത്തനവും: ട്രോപിക്കൽ ബയോ സമ്മിറ്റ് 2025 കുഫോസിൽ സമാപിച്ചു.
HIGHLIGHTS

ട്രോപിക്കൽ ബയോ സമ്മിറ്റ് അക്കാദമിയ-ഇൻഡസ്ട്രി ഇന്റർഫേസിൽ നിന്ന്. മോഡറേറ്റർ, ഡോ എ ബിജുകുമാർ, വൈസ് ചാൻസലർ, കുഫോസ്.

കൊച്ചി : കേരള ഫിഷറീസ് സമുദ്ര പഠന സർവകലാ ശാലയും (കുഫോസ്)  സെന്റർ ഫോർ ട്രോപിക്കൽ ബയോഡൈവേഴ്സിറ്റി കൺസെർവഷനും സംയുക്തമായി സംഘടിപ്പിച്ച ട്രോപ്പിക്കൽ ബയോ സമ്മിറ്റ് 2025 വെള്ളിയാഴ്ച സമാപിച്ചു. തണ്ണീർത്തടങ്ങളും ഉഷ്ണമേഖലാ ആവാസവ്യവസ്ഥകളും സംരക്ഷിക്കുന്നതിനായി ബയോ ഫിനാൻസിംഗാണ് മുന്നോട്ടുള്ള പ്രധാന വഴി എന്നും, ഇപ്പോഴുള്ള ശ്രമങ്ങൾ പലതും ചിതറിക്കിടക്കുന്നതുകാരണം ഏകോപിതമായ പ്രവർത്തന മാതൃക അത്യാവശ്യമാണ് എന്നും സമ്മേളനം അഭിപ്രായപ്പെട്ടു. തണ്ണീർത്തട സംരക്ഷണത്തിനും മാനേജ്മെന്റിനും വേണ്ടി ഒരു കോൺസോർഷ്യം രൂപീകരിക്കുന്നത് കാലത്തിന്റെ ആവശ്യമാണെന്നും, ഇത് ഇൻഡസ്ട്രികളുടെയും കോർപറേറ്റുകളുടെയും പിന്തുണയോടെ ബയോ ഫിനാൻസിംഗ് വഴി ഫലപ്രദമായി നടപ്പാക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

സെൻട്രൽ ഏഷ്യൻ കൺസെർവഷൻ നെറ്റ്‌വർക്കിന്റെ സഹ അധ്യക്ഷൻ കാതറിൻ ഹാൾ അവതരിപ്പിച്ച പ്ലീനറി പ്രസംഗം അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യത്തിന്റെ പ്രാധാന്യവും ഏകോപന പ്രവർത്തനങ്ങളുടെ ആവശ്യകതയും പറഞ്ഞു.  അക്കാദമിയ–ഇൻഡസ്ട്രി ഇന്റർഫേസ് ശ്രദ്ധേയമായ സെഷനായി.

സമാപന സമ്മേളനം കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജു കുമാർ ഉദ്ഘാടനം ചെയ്തു. മികച്ച ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച ഗവേഷകർക്ക് പുരസ്കാരങ്ങളും സമ്മാനിച്ചു. കുഫോസ് ഫാക്കൾട്ടീസ് ആയ ഡോ. ലിംന മോൾ, ഡോ രാജീവ്‌ രാഘവൻ, ഡോ നെവിൻ എന്നിവരുടെ നേതൃത്വത്തിലാണ് ബയോ സമ്മിറ്റ് 2025 അന്താരാഷ്ട്ര ഉച്ചകോടി സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img