06:48pm 09 September 2026
NEWS
ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായ ബിനുവിന്റെ മൃതദേഹംകണ്ടെത്തി
27/03/2026  08:06 PM IST
nila
ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായ ബിനുവിന്റെ  മൃതദേഹംകണ്ടെത്തി

ചെങ്ങന്നൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി. ചെങ്ങന്നൂർ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതിൽ  ബിനു ഫിലിപ്പിൻ്റെ (മനു-52)  മൃതദേഹമാണ് കാഞ്ഞിരമറ്റം കോച്ചേരി റെയിൽവേ ക്രോസിന് സമീപം  കുറ്റിക്കാടിനുള്ളിൽ  കണ്ടെത്തിയത്.

25ന് രാത്രി സുഹൃത്തിനൊപ്പം  ചെങ്ങന്നൂരിൽ നിന്നും എറണാകുളത്തേക്ക് രാജ്യറാണി എക്സ്പ്രസിൽ പോകുന്ന യാത്രയ്ക്കിടയിൽ ആണ്  കാണാതായത്.   

ചങ്ങനാശ്ശേരി സ്റ്റേഷൻ കഴിഞ്ഞ ശേഷം രണ്ടുപേരും  ഉറങ്ങാൻ കിടന്നിരുന്നു. കാഞ്ഞിരമറ്റം അടുത്തപ്പോൾ സുഹൃത്ത് ഉണർന്ന് നോക്കുമ്പോഴാണ് കാണാതായ വിവരം അറിയുന്നത്.

ഇയാളുടെ മൊബൈൽ ഫോൺ ബർത്തിൽ നിന്നും ലഭിച്ചിരുന്നു.

വെള്ളിയാഴ്ച
 പുലർച്ചെ റെയിൽവേ ജീവനക്കാർ നടത്തിയ പാളം പരിശോധനയിലിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേ
ഹം ചിന്നഭിന്നമായ നിലയിലായിരുന്നു.
മുളന്തുരുത്തി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനായി  മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img