NEWS
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കൊടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കി നൽകി
29/05/2026 11:40 AM IST
ചെറുകര സണ്ണിലൂക്കോസ്

അംഗത്വം പുതുക്കണമെന്ന് ആവശ്യപ്പെട്ട് നാലു തവണ ബിനീഷ്‌കൊടിയേരി അപേക്ഷ നല്‍കിയിരുന്നു.
ലഹരിക്കേസില്‍ കുടുങ്ങുന്നത് വരെ 2009 മുതല്‍ 2020 വരെ ബിനീഷ് കൊടിയേരി പാര്‍ട്ടി അംഗമായിരുന്നു. എന്നാല്‍ കേസോടെ അംഗത്വം താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ 2023 ല്‍ ഈ കേസില്‍ നിന്നും ബിനീഷ് കൊടിയേരിയെ കുറ്റവിമുക്തനാക്കി. ഇതോടെ അദ്ദേഹം വീണ്ടും പാര്‍ട്ടിഅംഗത്വത്തിനായി ശ്രമം ആരംഭിച്ചു. എന്നാല്‍ ബിനീഷിന്റെ അംഗത്വം പുതുക്കാന്‍ പാര്‍ട്ടി കൂട്ടാക്കിയിരുന്നില്ല. നേരത്തേ തിരുവനന്തപുരം ജില്ലാസമിതിയോഗത്തിലും ബിനീഷിന്റെ അംഗത്വവിഷയം ഉയര്‍ന്നുവരികയും വിഷയം ചര്‍ച്ച ചെയ്യുകയുമുണ്ടായിരുന്നു. എന്നാല്‍ ആലോചിച്ച് തീരുമാനമെടുക്കാം എന്നായിരുന്നു ഇതിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അന്ന് പറഞ്ഞത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










