11:01am 11 November 2026
NEWS
ബിന്ദു പത്മനാഭൻ കേസ് സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ച് കസ്റ്റഡിൽ
24/09/2025  11:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബിന്ദു പത്മനാഭൻ കേസ് സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ച് കസ്റ്റഡിൽ
HIGHLIGHTS

ബിന്ദുപദ്മനാഭന്‍  കേസിലെ പ്രതിയായ സി.എം. സെബാസ്റ്റ്യനെ  കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍.

ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന്‍  കേസിൽ പള്ളിപ്പുറം സ്വദേശി  സെബാസ്റ്റ്യനെ(61) തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍  ജുഡീഷ്യല്‍  മജിസ്‌ട്രേറ്റ് കോടതി ഒരാഴ്ചത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത് ചോദ്യം ചെയ്യലിൽ ബിന്ദുപദ്മനാഭനെ കൊലപെടുത്തിയതായി സെബാസ്റ്റ്യന്റെ മൊഴിയെ തുടര്‍ന്നാണ്  ഇയാളെ പ്രതിയാക്കി കേസെടുത്തത്.  സെബാസ്റ്റ്യനെ 18-നാണ് വീയൂര്‍ ജയിലിലെത്തി  അറസ്റ്റുചെയ്തത്. കസ്റ്റഡിയില്‍ കിട്ടാനുള്ള  ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ പരിഗണിച്ചെങ്കിലും ജയിലില്‍ നിന്നും സാങ്കേതികകാരണങ്ങളാൽ സെബാസ്റ്റ്യനെ എത്തിക്കാനാകാത്തതിനാലായിരുന്നുബുധനാഴ്ചയിലേയ്ക്ക് കേസ് മാറ്റിയത്.വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കോട്ടയത്ത് എത്തിച്ച ശേഷം സെബാസ്റ്റ്യനെ  കോടതിയിൽ എത്തിച്ചു.കാലിൽ മുറിവ് ഉള്ളതും, മറ്റ് ശാരീരിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ടുമാണ് വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചതെന്ന് അന്വഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ഏറ്റുമാന്നൂര്‍ സ്വദേശിനി ജയ്‌നമ്മയെ കൊലപെടുത്തിയകേസിലാണ് സെബാസ്റ്റ്യന്‍ റിമാന്‍ഡില്‍ ജയിലിൽ കഴിയുന്നത്.എന്നാൽ ബിന്ദുപദ്മനാഭന്‍ , വാരനാട് സ്വദേശിനി ഐഷ എന്നിവരുടെകൊലപാതകവുമായാണ്  സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്.അന്തർ സംസ്ഥാനങ്ങൾ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടു പോകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ഏറ്റുമാന്നൂര്‍ സ്വദേശിനി ജെയ്‌നമ്മയെ കൊലപെടുത്തിയ കേസില്‍ കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത സെബാസ്റ്റിയന്‍ ജൂലൈ 28- മുതല്‍ റിമാന്‍ഡിലാണ്.സഹോദരിയെ കാണാനില്ലെന്നു കാട്ടി ബിന്ദുപദ്മനാഭന്റെ സഹോദരന്‍ പ്രവീണ്‍കുമാര്‍ 2017-ല്‍ നല്‍കിയ പരാതിയില്‍ പട്ടണക്കാട്  പൊലീസ് എടുത്ത കേസിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. 2002 മുതല്‍ സഹോദരിയെ കാണാനില്ലെന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തില്‍ 2006വരെ ബിന്ദു ജീവിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. 2006-ല്‍ ഇവര്‍ കൊലചെയ്യപെട്ടതെന്നാണ് നിഗമനം. ഇതിലെല്ലാം ഉത്തരം സെബാസ്റ്റ്യനെ ചോദ്യംചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.ബിന്ദു കൊല്ലപെട്ടതായി കരുതുന്ന 2006-നു ശേഷം ബിന്ദുവിന്റെ പേരിലുള്ള ഭൂമി വ്യാജ പ്രമാണത്തിലൂടെ തട്ടിയെടുത്തതിലടക്കം മൂന്നുകേസുകള്‍ ഇയാളുടെ പേരിലുണ്ട്. സംസ്ഥാന ക്രൈംബ്രാഞ്ചിലെ ഡിക്ടറ്റീവ് ഇന്‍സ്പക്ടര്‍ കെ. ഹേമന്ത്കുമാറാണ് കേസന്വേഷിക്കുന്നത്. 2017 മുതലുള്ള അന്വേഷണത്തിലെ വിവരങ്ങളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ബിന്ദുപദ്മനാഭനെ സെബാസ്റ്റ്യന്‍ കൊലപെടുത്തിയതായി ക്രൈംബ്രാഞ്ച് ഉറപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത്.കൂടുതല്‍ തെളിവെടുക്കുന്നതിനും  ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തുന്നതിനുമാണ് സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഇതിനായി പ്രതിയുമായി കോട്ടയം,എറണാകുളം കണ്ണൂര്‍ എന്നിവിടങ്ങളിലും സംസ്ഥാനത്തിനു പുറത്ത് കുടക്, ബാംഗ്ലൂര്‍, വേളാങ്കണ്ണി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും എത്തിച്ച് തെളിവുകള്‍ ശേഖരിക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്.ചേര്‍ത്തല പൊലീസ് അന്വേഷിക്കുന്ന റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ(ഐഷ-62) തിരോധാന കേസിലും സെബാസ്റ്റിയനാണ് സംശയനിഴലില്‍.


 


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img