03:46am 13 November 2026
NEWS
മന്ത്രി ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്ന് ഭാര്യ ബിന്ദു മോനോൻ
09/03/2026  02:57 PM IST
NILA
 മന്ത്രി ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്ന് ഭാര്യ ബിന്ദു മോനോൻ

തിരുവനന്തപുരം: മന്ത്രി കെ ബി ​ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്ന് ഭാര്യ ബിന്ദു മോനോൻ. അതിന്റെ എല്ലാ ദൃശ്യങ്ങളും തന്റെ പക്കലുണ്ടെന്നും അവർ വ്യക്തമാക്കി. പറയാൻപോലും പറ്റാത്ത സാഹചര്യത്തിലാണ് ​ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടതെന്നും അവർ വ്യക്തമാക്കി. വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ബിന്ദു മേനോൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. 

ശനിയാഴ്ച്ച ഉച്ചയോടെ മന്ത്രിയുടെ വാളകത്തെ വീട്ടിലെത്തിയ ഭാര്യ ബിന്ദു ​ഗണേഷ് കുമാറിനെ മോശം സാഹചര്യത്തിൽ കണ്ടു എന്ന വാർത്തകൾ ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ​ഗണേഷ് കുമാറിന്റെ ഭാര്യ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. മൊബൈൽ പിടിച്ചുവാങ്ങാൻ മന്ത്രിയുടെ സഹായികൾ ശ്രമിച്ചു. പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും വാർത്തയിൽ സൂചിപ്പിച്ചിരുന്നു. 

മന്ത്രി ​ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്ന് ബിന്ദു ഇന്ന് ഉച്ചയോടെ വാർത്താചാനലിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇത് പറയാൻ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കൈയിൽ ഉണ്ട്. ബിജെപി കൗൺസിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറയുന്നു. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതിൽ അടച്ചു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളിൽ മുന്നിൽ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.

സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകൾ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനും ശ്രമമുണ്ടായി. മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചത് സഹായിയായ ശാന്തൻ ആണ്. പ്രദീപ് ആണ് വാതിൽ അടച്ചത്. സഹായിയായ ശാന്തൻ ആണ് സ്ത്രീയെ കാറിൽ കയറ്റി കൊണ്ട് പോയത്. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടിൽ കണ്ടതിന് എല്ലാം തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു മേനോൻ പറ‍യുന്നു.

വിവാഹബന്ധത്തിൽ വർഷങ്ങളായി പ്രശ്നം നിലനിൽക്കുകയാണ്. ശ്രീലേഖ പ്രശ്നപരിഹാരത്തിനായി 2019ലും ഇടപെട്ടിരുന്നു. മന്ത്രിയായതിന് ശേഷം നിരവധി പ്രശ്നങ്ങളാണ് ഉണ്ടായിട്ടുണ്ട്. പല സ്ത്രീകളുടെയും പേരിൽ വഴക്കുകളുണ്ടായിട്ടുണ്ടെന്നും തനിക്ക് സംശയരോഗമെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് ചെയ്തത്.

മന്ത്രിയെ ഭാര്യ വീടിനുള്ളിൽ മോശം സാഹചര്യത്തിൽ കണ്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഭാര്യക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ​ഗണേഷ് കുമാർ പ്രതികരിച്ചത്. പ്രണയം ഒരു കുറ്റമല്ലെന്നും അത് ഇനിയും തുടരുമെന്നും ​ഗണേഷ് കുമാർ തുറന്നടിച്ചിരുന്നു. വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുകൾ ഉണ്ട്. തൻ്റെ ഭാഗത്തു നിന്ന് മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടെന്നും വട്ടുള്ളവർ പൊലീസ് സഹായം തേടണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ ഭാര്യയുടെ തുറന്നു പറച്ചിൽ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img