05:28pm 01 May 2026
NEWS
ലോക സമ്പന്നരുടെ ബ്ലൂംബെർഗ് പട്ടികയിൽ ആദ്യ ഇരുപതിൽ അംബാനിയും അദാനിയും
13/08/2025  08:38 AM IST
nila
ലോക സമ്പന്നരുടെ ബ്ലൂംബെർഗ് പട്ടികയിൽ ആദ്യ ഇരുപതിൽ അംബാനിയും അദാനിയും

ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇരുപതു പേരിൽ ഇന്ത്യയിൽ നിന്നും രണ്ടുപേർ. ​ഗൗതം അദാനിയും മുകേഷ് അംബാനിയുമാണ്  ബ്ലൂംബെർഗ് പട്ടികയിലെ ഇന്ത്യക്കാർ.  ഇന്ത്യയിലെ സമ്പന്ന വ്യവസായി മുകേഷ് അംബാനി 99.5 ബില്യൺ ഡോളർ ആസ്തിയുമായി 18-ാം സ്ഥാനത്തുണ്ട്. പട്ടികയിൽ 20-ാം സ്ഥാനത്താണ് അദാനി. പട്ടികയിൽ മസ്‌കിനാണ് ഒന്നാം സ്ഥാനം.

ആകെ ആസ്തിയിൽ 5.74 ബില്യൺ ഡോളർ (5.03 ലക്ഷം കോടി രൂപ) വർധനയുണ്ടായതോടെയാണ് അദാനി ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ അദാനി വീണ്ടും പട്ടികയിൽ ഇടംപിടിച്ചത്. ബ്ലൂംബെർഗ് ബില്യണേഴ്‌സ് ഇൻഡക്‌സിന്റെ കണക്ക് പ്രകാരം 79.7 ബില്യൺ ഡോളറാണ് (6.98 ലക്ഷം രൂപയോളം) അദാനിയുടെ മൊത്തം ആസ്തി. ബ്ലൂംബെർഗ് പട്ടികയിൽ 20-ാം സ്ഥാനം നേടിക്കൊണ്ടാണ് ആദ്യ 20 സമ്പന്നരുടെ പട്ടികയിലേക്ക് അദാനി തിരികെ എത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img