07:01pm 12 November 2026
NEWS
ഡിംഡെക്സിൽ ബില്യൺ റിയാൽ കരാറുകൾ; ഷെയ്ഖ് സൗദ് അൽ താനി പങ്കെടുത്തു
22/01/2026  04:23 PM IST
nila
ഡിംഡെക്സിൽ ബില്യൺ റിയാൽ കരാറുകൾ; ഷെയ്ഖ് സൗദ് അൽ താനി പങ്കെടുത്തു

 

ദോഹ: ദോഹ ഇന്റർനാഷണൽ മാരിടൈം ഡിഫൻസ് എക്സിബിഷൻ ആൻഡ് കോൺഫറൻസിന്റെ (ഡിംഡെക്സ് 2026) രണ്ടാം ദിനത്തിൽ ഒപ്പുവെച്ച നിരവധി പ്രതിരോധ കരാറുകൾക്ക് ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ അൽ താനി സാക്ഷ്യം വഹിച്ചു.
കരാറുകളിൽ പ്രധാനമായും ഖത്തറിലെ ബർസാൻ ഹോൾഡിംഗ്സ്, ദക്ഷിണ കൊറിയയിലെ പൂങ്സാൻ കോർപ്പറേഷൻ, ഇൻഡോനേഷ്യയിലെ റിപ്പബ്ലികോർപ്പ് എന്നിവ തമ്മിൽ ഇൻഡോനേഷ്യയിൽ വെടിക്കോപ്പ് (അമ്യൂണിഷൻ) ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള ത്രിപാർട്ടൈറ്റ് ഉടമ്പടി ഉൾപ്പെടുന്നു.
ഇതിനുപുറമെ, ബർസാൻ ഹോൾഡിംഗ്സും സിംഗപ്പൂർ ആസ്ഥാനമായ എസ്.ടി. എഞ്ചിനീയറിങ്ങും തമ്മിലുള്ള 1.5 ബില്യൺ ഖത്തർ റിയാൽ മൂല്യമുള്ള സേവന കരാറിനും, ഫ്രാൻസിലെ താലസ് കമ്പനിയുമായും ഖത്തർ സായുധസേനയുടെ പ്രൊക്യൂർമെന്റ് ആൻഡ് സപ്ലൈ അതോറിറ്റിയുമായും തമ്മിലുള്ള കരാറിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. ബർസാൻ ഹോൾഡിംഗ്സും ഇൻഡോനേഷ്യൻ പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള 8 ബില്യൺ റിയാൽ മൂല്യമുള്ള വാങ്ങൽ കരാറുകളും ഇതിന്റെ ഭാഗമായി ഒപ്പുവച്ചു.
ഉന്നത സൈനിക ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളും പങ്കെടുത്ത ചടങ്ങിന് പിന്നാലെ, ഷെയ്ഖ് സൗദ് ഡിംഡെക്സ് 2026-ലെ വിവിധ പവലിയനുകൾ സന്ദർശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img