
ദോഹ: ഖത്തർ ഫൗണ്ടേഷൻനേതൃത്വം നൽകുന്ന ബിൽഅറബി ഉച്ചകോടിഅറബി ഭാഷയും സംസ്കാരവും ആഘോഷിക്കുന്നവേദിയായി.എഡ്യൂക്കേഷൻ സിറ്റിയിലെ മുൾത്താക്കയിൽ (വിദ്യാർത്ഥി കേന്ദ്രം) നടന്ന ബിൽഅറബി ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ ഖത്തർ ഫൗണ്ടേഷന്റെ വൈസ് ചെയർപേഴ്‌സണും സിഇഒയുമായ ഷെയ്ഖ ഹിന്ദ് ബിൻത് ഹമദ് അൽ താനിപങ്കെടുത്തു.
പ്രശസ്ത കലാകാരൻ ലോത്ഫി ബൗച്നാകിന്റെ സംഗീതപ്രകടനത്തോടെയാണ് ഉച്ചകോടിയുടെ ഉദ്ഘാടനനം നടന്നത്.
ആശയങ്ങൾക്ക് ഒരു ശബ്ദവും പ്രതിധ്വനിയും ഉണ്ട്" എന്ന പ്രമേയത്തിൽ ഏപ്രിൽ 19ന് ആരംഭിച്ച ബിൽ അറബി ഉച്ചകോടി ഇന്ന് (ഏപ്രിൽ 20) ന് സമാപിക്കും.
സൃഷ്ടിപരവും ശാസ്ത്രീയവുമായ മേഖലകളിൽ അറബിഭാഷയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായി നടക്കുന്ന ഉച്ചകോടിയിൽ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്കയിലെയും ആഗോളതലത്തിൽ നിന്നുള്ള 500-ലധികം പങ്കാളികളാണ് പങ്കെടുക്കുന്നു.അറബി ഭാഷ ഭൂതകാലത്തിന്റെ ഭാഷയല്ല, ഭാവിയുടെ ഭാഷയാണെന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ബിൽ അറബി ഉച്ചകോടിയെന്ന് ഖത്തർ ഫൗണ്ടേഷൻ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് ആൻഡ് പ്രോഗ്രാംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹിഷാം നൂറിൻ പറഞ്ഞു.ഐഡന്റിറ്റി ഈസ്അൺട്രാൻസ്ലേറ്റബിൾ" എന്നവിഷയത്തിൽ അറബി കഥപറച്ചിലിന്റെ ഘടനയെ കുറിച്ച് എഞ്ചിനീയർ ഫിദ അൽ-ഖാഷി സംസാരിച്ചു.
ഗ്രീൻ റെസിസ്റ്റൻസ്" എന്ന മറ്റൊരു പ്രഭാഷണത്തിൽ, സാംസ്കാരികവും രാഷ്ട്രീയവുമായ ഒരു പ്രവൃത്തി എന്ന നിലയിൽ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് എഞ്ചിനീയർ റസാൻ സൈതർ സംസാരിച്ചു. ഉദ്ഘാടന സെഷനിലെ മറ്റ് പ്രഭാഷണങ്ങളിൽ മൗറിറ്റാനിയയിൽ നിന്നുള്ള പ്രഭാഷകനായ അബ്ദുൾ റഹ്മാൻ സായിദി തന്റെ പ്രഭാഷണത്തിൽ "നമ്മൾ ജീവിക്കാൻ വേണ്ടിയാണോ ജോലി ചെയ്യുന്നത്, അതോ ജോലി ചെയ്യാൻ വേണ്ടി ജീവിക്കണോ?" എന്ന പ്രകോപനപരമായ ചോദ്യം ഉന്നയിച്ചു. ഒടുവിൽ, എയ്‌റോസ്‌പേസ് എഞ്ചിനീയറായ ഡയാന അൽ-സിന്ദി, ഇറാഖിൽ നിന്ന് ബഹിരാകാശ ശാസ്ത്രത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചുള്ള "അറബിയിൽ സ്‌പേസ്" എന്നപ്രചോദനാത്മകമായ പ്രഭാഷണത്തോടെ ഉദ്ഘാടന സെഷന് പരിസമാപ്തിയായത്.
2024 സെപ്റ്റംബറിൽ ആരംഭിച്ചതിനുശേഷം അറബ് ലോകത്തുടനീളമുള്ള 1,500-ലധികം അപേക്ഷകൾ നേടിയ ബിൽ അറബി ലോഗോ ഡിസൈൻ മത്സരത്തിലെ വിജയിയെചടങ്ങിൽ പ്രഖ്യാപിച്ചു.പരമ്പരാഗത കുഫി ലിപിയിൽ ലോഗോ രൂപകൽപ്പന ചെയ്തറോബിൻ ഖലീലിന് ഉപഹാരം നൽകി.











