12:16pm 08 September 2026
NEWS
ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി; മൂന്നുപേർക്ക് ദാരുണാന്ത്യം
28/02/2026  07:45 AM IST
nila
ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി; മൂന്നുപേർക്ക് ദാരുണാന്ത്യം

ബൈക്ക് അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കരമനയിൽ ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്.  നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, അന്യസംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്.

 ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. മരിച്ചവർ ഹോട്ടൽ ജീവനക്കാരാണ്. മൂവരും ഒരു ബൈക്കിലായിരുന്നു എന്നാണ് വിവരം. ബൈക്ക് നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. മറ്റ് രണ്ട് ബൈക്കുകൾ അവിടെ പാർക്ക് ചെയ്തിരുന്നതാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img