05:11pm 27 November 2026
NEWS
ഡ്രൈവറെ ചവിട്ടി എംഎൽഎ; സംഭവം അനന്ത് സിങ്ങിന്റെ മകളുടെ വിവാഹാഘോഷത്തിനിടെ; ദൃശ്യങ്ങൾ വൈറൽ
27/11/2026  10:58 AM IST
nila
ഡ്രൈവറെ ചവിട്ടി എംഎൽഎ; സംഭവം അനന്ത് സിങ്ങിന്റെ മകളുടെ വിവാഹാഘോഷത്തിനിടെ; ദൃശ്യങ്ങൾ വൈറൽ

 

പട്ന: മകളുടെ വിവാഹാഘോഷത്തിനിടെ കാറിന്റെ സൺറൂഫിൽ കയറി നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഡ്രൈവറെ ചവിട്ടുന്ന ബിഹാർ എംഎൽഎ അനന്ത് സിങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പട്നയിലെ നട്‍വാൻ ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയുണ്ടായ സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ എംഎൽഎയ്ക്കെതിരെ വിമർശനവും ശക്തമായി.

ഒരു എസ്‌യുവിയുടെ സൺറൂഫിലൂടെ പുറത്തേക്ക് കയറി നിന്ന് ചുറ്റും കൂടിനിന്നവരെ അഭിവാദ്യം ചെയ്യുന്നതാണ് വിഡിയോയുടെ തുടക്കം. ഇതിനിടെ വാഹനം മുന്നോട്ടുനീങ്ങുമ്പോൾ ഡ്രൈവറോട് ക്ഷുഭിതനാകുന്ന അനന്ത് സിങ് ഇയാളെ ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. വിഡിയോ വൈറലായതോടെ എംഎൽഎയുടെ പെരുമാറ്റത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.

നവംബർ 25നായിരുന്നു അനന്ത് സിങ്ങിന്റെ മകൾ ശിവാങ്കി സിങ്ങിന്റെ വിവാഹം. ആഡംബരപൂർണമായ ചടങ്ങ് നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആയിരക്കണക്കിന് അതിഥികൾ പങ്കെടുത്ത ആഘോഷത്തിൽ വിഭവസമൃദ്ധമായ വിരുന്ന്, കുതിരപ്പന്തയം, ആഡംബര കാറുകളുടെ നീണ്ട നിര എന്നിവയും ഒരുക്കിയിരുന്നു.

‘ഛോട്ടെ സർക്കാർ’ എന്നറിയപ്പെടുന്ന അനന്ത് സിങ് ബിഹാറിലെ മോഖാമ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img