04:41am 24 June 2026
NEWS
ബീഹാർ നിയമസഭ: ഏക എക്സിറ്റ് പോളിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യാസഖ്യം
12/11/2025  03:37 PM IST
ചെറുകര സണ്ണിലൂക്കോസ്
ബീഹാർ നിയമസഭ: ഏക എക്സിറ്റ് പോളിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യാസഖ്യം

 

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏക എക്സിറ്റ് പോൾ ഫലത്തിൽ പ്രതീക്ഷ അർപ്പിച്ച് തേജസ്വി - രാഹുൽ സഖ്യം.ഹിന്ദി ന്യൂസ് പോർട്ടലായ ജേണോ മിറർ നടത്തിയ എക്‌സിറ്റ് പോളിലാണ് ഇന്ത്യാ സഖ്യം അധികാരം പിടിക്കുമെന്ന പ്രവചനമുള്ളത്. 

130 മുതൽ 140 വരെ സീറ്റ് ഇന്ത്യാ സഖ്യം നേടുമെന്നാണ് പറയുന്നത്.
എൻഡിഎ സഖ്യം 100 മുതൽ 110 വരെ സീറ്റ് മാത്രമേ നേടുവെന്ന് ഇവരുടെ എക്സിറ്റ് പോൾ ഫലം പറയുന്നു. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം 4 സീറ്റ് വരെ നേടുമെന്നും മറ്റുള്ളവർ പരമാവധി 3 സീറ്റ് നേടുമെന്നുമാണ് ഇവരുടെ പ്രവചനം..

അതേസമയം, ബിഹാറിൽ നിതീഷ് കുമാറിൻ്റെ ഭരണം തുടരുമെന്നാണ് മറ്റെല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്. 130ലേറെ സീറ്റുകളാണ് എല്ലാ എക്സിറ്റ് പോളുകളും എൻഡിഎക്ക് പ്രവചിക്കുന്നത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img