07:54am 01 May 2026
NEWS
ബീഹാറിൽ ബിജെപി- ജെഡിയു സഖ്യം വീണ്ടും അധികാരത്തിലേക്ക്
14/11/2025  10:00 AM IST
nila
ബീഹാറിൽ ബിജെപി- ജെഡിയു സഖ്യം വീണ്ടും അധികാരത്തിലേക്ക്

പാട്ന: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോ​ഗമിക്കവെ ബീഹാറിൽ ബിജെപി- ജെഡിയു സഖ്യം വീണ്ടും അധികാരത്തിലേക്കെന്ന് ഉറപ്പായി. മിന്നുന്ന മുന്നേറ്റമാണ് എൻഡിഎ സഖ്യം ബീഹാറിൽ കാഴ്ച്ചവെക്കുന്നത്. 138 സീറ്റുകളിൽഎൻഡിഎ ലീഡ് ചെയ്യുന്നു(ബിജെപി–69, ആർജെഡി–59). ഇന്ത്യ സഖ്യം 72 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. പ്രശാന്ത് കിഷോറിന്റെ ജെഎസ്പി വെറും രണ്ടു സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. 

60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 7 സീറ്റുകളിൽ മാത്രമാണ് മുന്നേറാൻ കഴിയുന്നത്. ഇടതു പാർട്ടികൾ ആറു സ്ഥലത്ത് ലീഡ് ചെയ്യുന്നുണ്ട്. ആർജെഡി മാത്രമാണ് പ്രതിപക്ഷ സഖ്യത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥി മുകേഷ് സാഹ്നിക്കും പാർട്ടിക്കും തിരിച്ചടി നേരിടുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img