
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. സംസ്ഥാനത്ത് എൻഡിഎ സഖ്യത്തിന് വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ ശക്തമാകുന്നു എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പീപ്പിൾസ് പൾസ് എക്സിറ്റ് പോളിൽ എൻഡിഎക്ക് 133 മുതൽ 159 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചിചനം. അതേസമയം, ഇന്ത്യാ സഖ്യത്തിന് 75 മുതൽ 101 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. ജൻ സുരാജ് പാർട്ടിക്ക് പരമാവധി അഞ്ചു സീറ്റുകൾ ലഭിക്കുമെന്നാണ് ഈ സർവേ സൂചിപ്പിക്കുന്നത്. മറ്റ് പാർട്ടികൾക്ക് രണ്ടു മുതൽ അഞ്ചു വരെ സീറ്റുകൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
പീപ്പിൾസ് ഇൻസൈറ്റ് നടത്തിയ മറ്റൊരു എക്സിറ്റ് പോളും എൻഡിഎയുടെ ഭൂരിപക്ഷം നിലനിൽക്കും എന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. ഈ സർവേ പ്രകാരം എൻഡിഎക്ക് 133–148 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യാ സഖ്യത്തിന് 87 മുതൽ 102 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ജൻ സുരാജ് പാർട്ടിക്ക് പരമാവധി 2 സീറ്റുകൾ മാത്രമേ ലഭിക്കൂ, മറ്റ് പാർട്ടികൾക്ക് 3 മുതൽ 6 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഇരു എക്സിറ്റ് പോളുകളും എൻഡിഎയുടെ ശക്തമായ നിലപാടിനെയും ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം കുറവായിരിക്കുമെന്നതെയും സൂചിപ്പിക്കുന്നു.
ജെവിസി സർവേ
എൻഡിഎ–135–150
ഇന്ത്യാ സഖ്യം–88–103
മറ്റുള്ളവർ–3–7
ഭാസ്കർ സർവേ
എൻഡിഎ–145–160
ഇന്ത്യാ സഖ്യം–73–91
മറ്റുള്ളവർ–5–10
മാട്രിസ് എക്സിറ്റ് പോൾ സർവേ
എൻഡിഎ–147–167
ഇന്ത്യാ സഖ്യം–70–90
മറ്റുള്ളവർ–0
പീപ്പിൾസ് ഇൻസൈറ്റ്
എൻഡിഎ–133–148
ഇന്ത്യാ സഖ്യം–87–102
മറ്റുള്ളവർ–3–6
പീപ്പിൾസ് പൾസ് സർവേ
എൻഡിഎ– 133–159
ഇന്ത്യാ സഖ്യം– 75-101
മറ്റുള്ളവർ –2–8











