07:08am 13 November 2026
NEWS
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ട, 100 ഗ്രാം എം.ഡി.എം.എയുമായി ഈരാറ്റുപേട്ടയിൽ മൂന്ന് പേർ പിടിയിൽ
24/12/2025  03:21 PM IST
ചെറുകര സണ്ണിലൂക്കോസ്
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ട, 100 ഗ്രാം എം.ഡി.എം.എയുമായി ഈരാറ്റുപേട്ടയിൽ മൂന്ന് പേർ പിടിയിൽ

 

കോട്ടയം ജില്ലയിൽ വൻ രാസ ലഹരി വേട്ട. 100 ഗ്രാം എം.ഡി.എം.എ യുമായി ഈരാറ്റുപേട്ട സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിലായി.

തീക്കോയി മേവിട വേലത്തുശ്ശേരി മണ്ണറകാട്ട് വീട്ടിൽ എബിൻ റജി (28) , ഈരാറ്റുപേട്ട തേവർപറ ഭാഗം നടക്കൽ മണിമലക്കുന്നേൽ വീട്ടിൽ ജിമോൻ എം എസ് (31), പൂഞ്ഞാർ പനച്ചിക്കപാറ തെക്കേടത്ത് വീട്ടിൽ വിമൽ രാജ് (24) എന്നിവരാണ് സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ എംഡിഎംഎ കടത്തിക്കൊണ്ട് വന്ന് ഈരാറ്റുപേട്ട പാലാ പൂഞ്ഞാർ ഭാഗങ്ങളിൽ ചെറുകിട കച്ചവടം നടത്തിവരുന്ന സംഘത്തിലെ പ്രധാനികളാണിത്.

ബാംഗ്ലൂരിൽ നിന്നും കാറിൽ എം.ഡി.എം.എ യുമായി വരുമ്പോൾ മണ്ഡപത്തിപ്പാറ ഭാഗത്ത് വച്ചാണ് ഇവരെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി, പാലാ ഡിവൈഎസ്പി, എസ്. പിയുടെ ഡാൻസാഫ്  ടീം, ഈരാറ്റുപേട്ട പോലീസ് എന്നിവർ ചേർന്നാണ് പ്രതികളെ ആസൂത്രിതമായി വലയിലാക്കിയത്.

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാസ ലഹരി വേട്ട കൂടിയാണിത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img