
ഭർത്താവിനെ രാജാവിനെപ്പോലെ നോക്കും
സ്വന്തമായി ബിസിനസ്സും കോടീശ്വരിയുമായ യുവതി വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നത് തൊഴിലില്ലാത്ത ഒരു യുവാവിനെ. തൻ്റെ ഭർത്താവിനെ ഒരു രാജാവിനെ പോലെ നോക്കുമെന്നും, വീട്ടുജോലികൾ ചെയ്യുമെന്നും ബിഗ് ബോസ് താരം കൂടിയായ തന്യമിത്തൽ പറയുന്നു.
ഭൂരിഭാഗം യുവതികളും നല്ല ജോലിയും പണവുമുള്ള ഭർത്താക്കന്മാരെയാണ് ആഗ്രഹിക്കുന്നത്. എന്നാൽ തൻ്റെ ഭർത്താവിന് അതില്ലാത്തതിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് തന്യ വ്യക്തമാക്കി. ഹിന്ദി ബിഗ് ബോസ് 19 സീസണിലെ മത്സരാർത്ഥിയാണ് തന്യ. സംരംഭക എന്നതിലുപരി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് ഈ യുവതി.
'എൻ്റെ ഭർത്താവ് ഒരു രാജാവിനെപ്പോലെയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജോലിയില്ലാത്ത ഒരാളെ വിവാഹം ചെയ്യാൻ പോലും എനിക്ക് മടിയില്ല. അദ്ദേഹത്തിൻ്റെ പാദങ്ങൾ തിരുമ്മുന്നതിനും പരസ്യമായി അദ്ദേഹത്തെ സ്പർശിക്കുന്നതിനും എനിക്ക് യാതൊരു മടിയുമില്ല. ഞാൻ ബന്ധത്തിൽ വളരെയധികം വിശ്വസിക്കുന്നു. എൻ്റെ മുൻ കാമുകൻ ഭക്ഷണം കഴിച്ചതിന് ശേഷം കൈ തുടയ്ക്കാൻ ഞാൻ ടവ്വൽ എടുത്തു കൊടുക്കുമായിരുന്നു. എൻ്റെ ഭർത്താവിനും ഞാൻ ഇതെല്ലാം ചെയ്തു കൊടുക്കും.
എനിക്ക് മൂന്ന് ഫാക്ടറികളുണ്ട്, ആവശ്യത്തിന് പണമുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് വേണ്ടി ഒരാൾ സമ്പാദിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. എൻ്റെ ഭർത്താവിന് വേണ്ടി ഞാൻ സമ്പാദിക്കുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യും. വീട്ടുജോലികൾ എല്ലാം എനിക്കറിയാം. ഫെമിനിസത്തിൻ്റെ പേരിൽ നമ്മൾ നമ്മുടെ ഭർത്താക്കന്മാരെ അവഗണിച്ച് തുടങ്ങിയെന്ന് തോന്നുന്നു, അത് ശരിയല്ല' തന്യ പറഞ്ഞു.
ബിഗ് ബോസിലെ തന്യയുടെ ഈ വാക്കുകൾ വലിയ ചർച്ചയായിരുന്നു. ബിഗ് ബോസിലേക്ക് താൻ 800 സാരികളും 50 കിലോ ആഭരണങ്ങളുമായാണ് വന്നതെന്ന് തന്യ പറഞ്ഞിരുന്നു. ഇതിനിടയിലാണ് തന്യയുടെ പഴയൊരു അഭിമുഖം വീണ്ടും വൈറലായത്.