09:41am 21 July 2024
NEWS
പ്രവാസലോകം കണ്ട വലിയ ദുരന്തം: മുഖ്യമന്ത്രി
14/06/2024  12:02 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പ്രവാസലോകം കണ്ട വലിയ ദുരന്തം: മുഖ്യമന്ത്രി

പ്രവാസ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയ9. കുവൈത്തിൽ മരിച്ച മലയാളികളുൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ എത്തിക്കുന്ന കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ഇനി ഇങ്ങനെ ഒരു ദുരന്തം ആവ4ത്തിക്കാതിരിക്കാനുള്ള മു9കരുതലുകൾ അത്യാവശ്യമാണ്. കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികൾ. ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണവർ. പ്രവാസികളുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഉറ്റവ4ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ ദുരിതം' പ്രവാസ ലോകം കണ്ട വലിയ ദുരന്തമാണിത്. 

ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ കുവൈത്ത് സ4ക്കാരും ശ്രദ്ധിക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം കുവൈത്ത് സർക്കാർ നൽകുമെന്നാണ് കരുതുന്നത്. കേന്ദ്ര സർക്കാരും ഫലപ്രദമായ ഇടപെടൽ നടത്തണം. 

വിവാദങ്ങൾക്ക് ഇപ്പോൾ സമയമില്ല. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ശരിയായി ഇടപെട്ടു. കുവൈത്ത് സർക്കാരും ഫലപ്രദമായി ഇടപെടൽ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam