
ദോഹ:ഹജ്ജ് ഒരുക്കങ്ങൾക്ക് മികച്ച തുടക്കമായി ഇന്ത്യ-സൗദി സഹകരണം. അടുത്ത വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഇന്ത്യ-സൗദി ഉഭയകക്ഷി കരാർ ഒപ്പുവെച്ചതോടെ 1.75 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ തീർത്ഥാടകരുടെ യാത്രയ്ക്ക് വ്യക്തമായ വഴിതെളിഞ്ഞിരിക്കുകയാണ്. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിയയും തമ്മിൽ നടന്ന ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തമാക്കുന്നതാണ്.
മുൻ വർഷങ്ങളിലെ അനുഭവങ്ങൾ കണക്കിലെടുത്ത്, തീർത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടുള്ള ഏകോപനമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. സമയബന്ധിതമായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നത് വഴി വരുംവർഷത്തെ ഹജ്ജ് തീർത്ഥാടനം കൂടുതൽ സുഗമവും ആശ്വാസകരവുമാക്കാൻ സാധിക്കും.കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിയയുമാണ് കരാറിൽ ഒപ്പുവെച്ചത്.
തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാ-താമസ സൗകര്യങ്ങൾ ഉറപ്പാക്കുക, ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കുകഎന്നിവയാണ് പ്രധാന ലക്ഷ്യം.
ഇരുരാജ്യങ്ങളുടെയും ഏകോപനത്തോടെ വിശ്വാസികൾക്ക് ആത്മനിർവൃതിയോടെയും മനസ്സമാധാനത്തോടെയും തങ്ങളുടെ പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ ഈ തീരുമാനം വഴിതുറക്കും.











