
കൊച്ചി : കൊച്ചിയിൽ വൻ ഗഞ്ചാവ് വേട്ട, 23 കിലൊ ഗഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. Momin sekh, Age 24, S/o Asraf Sekh, Bichapara.Dhanirampur, Moorshidabad, West Bengal എന്നയാളെയാണ് കൊച്ചി സിറ്റി പൊലിസ് പിടികൂടിയത്. വിൽപ്പനയ്ക്കായി ഗഞ്ചാവ് കൊണ്ടു വരുന്നതായി ബഹു.കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അശ്വതി ജിജി IPS ന്റെ നിർദ്ദേശാനുസരണം നാർക്കോടിക് സെൽ ACP K A അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള ഡാന്സാഫ് ടീം നോർത്ത് റെയിൽവെ സ്റ്റേഷനു കിഴക്കുവശം എൽസേബിയൂസ് മാസ്റ്റർ റോഡിൽ നടത്തിയ പരിശോധനയിലാണ് 23.008 kg ഗഞ്ചാവുമായി പ്രതി പിടിയിലായത്. പ്രതി ട്രെയിന് മാർഗ്ഗം ഒഡീഷയിൽ നിന്നാണ് ഗഞ്ചാവ് എത്തിച്ചത്.

കൊച്ചി : കൊച്ചിയിൽ വൻ ഗഞ്ചാവ് വേട്ട, രണ്ടിടങ്ങളിലായി കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ 7.68 കിലൊ ഗഞ്ചാവ് പിടികൂടി. അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പനയ്ക്കായി ഗഞ്ചാവ് കൊണ്ടുവരുന്നതായി ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന്റെ നിർദ്ദേശാനുസരണം നാർക്കോടിക് സെൽ ACP, K.A അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീം കളമശേരി ശാന്തിഗിരി കുറുപ്രാ മുഹുയുദീൻ തൈക്കാവിനടുത്തു നടത്തിയ പരിശോധനയിൽ ഒഡീഷ സ്വദേശിയായ Salman Paraseth, Age 28, S/O Balaka Paraseth, Hig50, Lumbini Vihar, Chandrashekhar, Bhuwaneshwar, Khurda, Odisha എന്നയാളെ 5.666 ഗഞ്ചാവുമായും ഗഞ്ചാവുമൊയുീം, എറണൊകുളം K G വാദ്യാർ റോഡിന് സമീപം ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ വെസ്റ്റ് ബംഗാൾ സ്വദേശിയായ Saminur Sekh, Age21 S/O Bahadhur, Bichpara, Dhanirampur, Murshidabad, West Bengal എന്നയാളെ 2.02 കിലോഗ്രാം ഗഞ്ചാവുമായും പിടികൂടി.









