
നഗ്നത പ്രദർശിപ്പിച്ച സൂപ്പർ മോഡലിനെ ഗ്രാമി പുരസ്കാര വേദിയിൽ നിന്നും പുറത്താക്കി. ഓസ്‌ട്രേലിയൻ മോഡൽ ബിയാങ്ക സെൻസൊറിയാണ് ഗ്രാമി പുരസ്കാര പ്രഖ്യാപനത്തിനിടെ വിവാദം സൃഷ്ടിച്ചത്. നഗ്നത പൂർണമായും കാണുന്ന നിലയിലുള്ള സുതാര്യമായ വസ്ത്രം ധരിച്ച് അതിന് മുകളിൽ കറുത്ത ജാക്കറ്റുമണിഞ്ഞാണ് താരം വേദിയിലെത്തിയത്. എന്നാൽ, പിന്നീട് ജാക്കറ്റ് ഊരിമാറ്റുകയായിരുന്നു. സുതാര്യമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ശരീരഭാഗങ്ങൾ മുഴുവനും കാണാനാകുമായിരുന്നു. ഇതോടെ താരത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്.
പ്രശസ്ത അമേരിക്കൻ റാപ്പ് ഗായകൻ കാന്യേ വെസ്റ്റിന്റെ ഭാര്യയാണ് ബിയാങ്ക. കാന്യേ വെസ്റ്റിനൊപ്പമാണ് താരം വേദിയിലെത്തിയത്. ഇരുവരെയും പ്രോഗ്രാമിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. പൊതുവേദിയിൽ നഗ്നത പ്രദർശിപ്പിച്ചതിന് ബിയാങ്കയെ സംഗീത നിശയിൽ നിന്ന് പുറത്താക്കിയെന്നാണ് റിപ്പോർട്ടുകൾ.
2022 ലാണ് കാന്യേ വെസ്റ്റും ബിയാങ്കയും വിവാഹിതരാകുന്നത്. സമൂഹമാധ്യമങ്ങളിൽ അശ്ലീല ചിത്രം പങ്കുവച്ചുവെന്ന് ആരോപിച്ച് നേരത്തേ ദമ്പതികൾക്കെതിരേ ആരോപണമുയർന്നിട്ടുണ്ട്. കാലിഫോർണിയയിലെ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് നഗ്നത പ്രദർശിപ്പിക്കുന്നതിന് 1000 ഡോളർ പിഴയും ആറ് മാസം തടവും ലഭിച്ചേക്കാം. അതുകൊണ്ടു തന്നെ ബിയാങ്ക അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതകളുണ്ട്.











