07:26pm 31 July 2026
NEWS
​ഗ്രാമി പുരസ്കാര വേദിയിൽ നഗ്നത പ്രദര്‍ശിപ്പിച്ച സൂപ്പര്‍ മോഡലിനെ പുറത്താക്കി

03/02/2025  10:04 AM IST
nila
​ഗ്രാമി പുരസ്കാര വേദിയിൽ നഗ്നത പ്രദര്‍ശിപ്പിച്ച സൂപ്പര്‍ മോഡലിനെ പുറത്താക്കി

നഗ്നത പ്രദർശിപ്പിച്ച സൂപ്പർ മോഡലിനെ ​ഗ്രാമി പുരസ്കാര വേദിയിൽ നിന്നും പുറത്താക്കി.  ഓസ്‌ട്രേലിയൻ മോഡൽ ബിയാങ്ക സെൻസൊറിയാണ് ​ഗ്രാമി പുരസ്കാര പ്രഖ്യാപനത്തിനിടെ വിവാദം സൃഷ്ടിച്ചത്. ന​ഗ്നത പൂർണമായും കാണുന്ന നിലയിലുള്ള സുതാര്യമായ വസ്ത്രം ധരിച്ച് അതിന് മുകളിൽ കറുത്ത ജാക്കറ്റുമണിഞ്ഞാണ് താരം വേദിയിലെത്തിയത്. എന്നാൽ, പിന്നീട് ജാക്കറ്റ് ഊരിമാറ്റുകയായിരുന്നു. സുതാര്യമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ശരീരഭാഗങ്ങൾ മുഴുവനും കാണാനാകുമായിരുന്നു. ഇതോടെ താരത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. 

പ്രശസ്ത അമേരിക്കൻ റാപ്പ് ഗായകൻ കാന്യേ വെസ്റ്റിന്റെ ഭാര്യയാണ് ബിയാങ്ക. കാന്യേ വെസ്റ്റിനൊപ്പമാണ് താരം വേദിയിലെത്തിയത്. ഇരുവരെയും പ്രോ​ഗ്രാമിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. പൊതുവേദിയിൽ നഗ്നത പ്രദർശിപ്പിച്ചതിന് ബിയാങ്കയെ സംഗീത നിശയിൽ നിന്ന് പുറത്താക്കിയെന്നാണ് റിപ്പോർട്ടുകൾ.

2022 ലാണ് കാന്യേ വെസ്റ്റും ബിയാങ്കയും വിവാഹിതരാകുന്നത്. സമൂഹമാധ്യമങ്ങളിൽ അശ്ലീല ചിത്രം പങ്കുവച്ചുവെന്ന് ആരോപിച്ച് നേരത്തേ ദമ്പതികൾക്കെതിരേ ആരോപണമുയർന്നിട്ടുണ്ട്. കാലിഫോർണിയയിലെ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് നഗ്നത പ്രദർശിപ്പിക്കുന്നതിന് 1000 ഡോളർ പിഴയും ആറ് മാസം തടവും ലഭിച്ചേക്കാം. അതുകൊണ്ടു തന്നെ ബിയാങ്ക അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതകളുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img