
കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ്) സംസ്ഥാന കൺവെൻഷനും മനുഷ്യാവകാശ സെമിനാറും ഒക്ടോബർ 26 ന് രാവിലെ 10.30ന് കളമശ്ശേരി പത്തടിപ്പാലം പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് ഹാളിൽ നടക്കും. റിട്ട ജസ്റ്റിസ് ബി കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന വൈസ് ചെയർപേഴ്സൺ ബിന്ദുമോൾ പി എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ അനിൽകുമാർ ജി നായർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നാസർ വി എച്ച് , പിആർഒ വെണ്ണല മോഹൻ, ലീഗൽ അഡ്വൈസർ അഡ്വ ശ്രീജ കെ എസ്, സംസ്ഥാന കമ്മിറ്റി അംഗം ജെൻസി എം ജെ , ജില്ലാ വർക്കിംഗ് ചെയർമാൻ ഷാജി ഇടപ്പള്ളി , ഓർഗനൈസർ ഡി ചന്ദ്രൻ , ട്രഷറർ വി സുധീർ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി ഡോ അനിൽകുമാർ ജി നായർ (ചെയർമാൻ), ഷാജി ഇടപ്പള്ളി (പ്രോഗ്രാം കൺവീനർ), നാസർ വി എച്ച് (ട്രഷറർ) എന്നിവരടങ്ങിയ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം നാളെ (തിങ്കൾ) വൈകിട്ട് ഏഴിന് നാഷണൽ ചെയർമാൻ അനൂപ് സബർമതി നിർവഹിക്കും. ചടങ്ങിൽ സംസ്ഥാന ചെയർമാൻ പി കെ പദ്മനാഭൻ അധ്യക്ഷനാകും
Photo Courtesy - Google








