10:16pm 07 November 2026
NEWS
ബി എച്ച് ആർ എഫ് ഓണാഘോഷവും പ്രവർത്തക സംഗമവും 6ന്.
01/09/2026  03:40 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ബി എച്ച് ആർ എഫ് ഓണാഘോഷവും പ്രവർത്തക സംഗമവും 6ന്

 

കൊച്ചി : ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും പ്രവർത്തക സംഗമവും ആറിന് പെരുമ്പാവൂർ  ഐമുറി വെളുത്തമശ്ശേരി മന അങ്കണത്തിൽ നടക്കും. രാവിലെ 10 ന്  മനോജ് മൂത്തേടൻ  എംഎൽഎ ഉദ്‌ഘാടനം ചെയ്യും. പെരുമ്പാവൂർ നഗരസഭാ ചെയർപേഴ്സൺ കെ എസ് സംഗീത മുഖ്യപ്രഭാഷണം നടത്തും. ബിഎച്ച്ആർഎഫ് ജില്ലാ ചെയർമാൻ ഡോ  അനിൽകുമാർ  നായർ അധ്യക്ഷനാകും. പ്രശസ്ത മുടിയേറ്റ് കലാകാരൻ കീഴില്ലം ഉണ്ണികൃഷ്ണൻ, സാഹിത്യകാരൻ സുരേഷ് കീഴില്ലം, മനുഷ്യാവകാശ പ്രവർത്തകൻ ഡി ചന്ദ്രൻ നമ്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിക്കും.
കൂവപ്പടിപഞ്ചായത്ത് മെമ്പർ ശശികല, പെരുമ്പാവൂർ നഗരസഭ കൗൺസിലർ ബീന രാജൻ, ബിഎച്ച്ആർഎഫ്  ദേശീയ ചെയർമാൻ അനൂപ് സബർമതി, സംസ്ഥാന വർക്കിംഗ് ചെയർമാൻ ഡോ  പി ജയദേവൻ നായർ, ജില്ലാ വർക്കിംഗ് ചെയർമാൻ ഷാജി ഇടപ്പള്ളി , സംസ്ഥാന വൈസ് ചെയർപേഴ്സൺ ബിന്ദുമോൾ പി എസ്, സംസ്ഥാന പിആർഒ  വെണ്ണല മോഹൻ, ജില്ലാ വൈസ് ചെയർപേഴ്സൺ ജെൻസി  അനിൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img