
ബിഎച്ച്ആർഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും കലാവിരുന്നും തൃക്കാക്കര ജനമൈത്രി പൊലീസ് സിഐ കിരൺ സി നായർ ഉദ്‌ഘാടനം ചെയ്യുന്നു..
കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ( ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ "നിറവ്-2025 " എന്ന പേരിൽ ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും കലാവിരുന്നും സംഘടിപ്പിച്ചു.
കളമശ്ശേരി തണലിൽ ഹോമിൽ സംഘടിപ്പിച്ച പരിപാടി തൃക്കാക്കര ജനമൈത്രി പൊലീസ് സിഐ കിരൺ സി നായർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ അനിൽകുമാർ ജി നായർ അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ അനൂപ് സബർമതി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് ചെയർമാൻ ഡോ പി ജയദേവൻ നായർ മുഖ്യാതിഥിയായി. പ്രമുഖ സൈക്കോളജിസ്റ്റ് വിനീത അനിൽകുമാർ ഓണസന്ദേശം നൽകി.
ഭാരവാഹികളായ ബിന്ദുമോൾ പി എസ്, ഷാജി ഇടപ്പള്ളി , നാസർ വി എച്ച് ,ജെൻസി അനിൽ, സുധീർ വി, അഡ്വ കെ എസ് ശ്രീജ, തണലിൽ പ്രസിഡന്റ് അമ്മിണി എന്നിവർ പ്രസംഗിച്ചു. ഗായകൻ സാജിദ് തെൻട്രാലിന്റെ കലാപ്രകടനവും ഗായകൻ രാജു പുക്കാട്ടുപടിയുടെ നേതൃത്വത്തിൽ നന്മ കലാകാരന്മാർ അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.








